പ്രജിത്ത് കുമാറിന് കൃഷി നേരംപോക്കല്ല. ജീവിതംതന്നെയാണ്. യുവാക്കൾക്ക് മാതൃകയാണ് കോഴിക്കോട് കാക്കൂർ പതിനൊന്നെ നാലിലെ കൊല്ലിക്കുഴിയിൽ പ്രജിത്ത് കുമാർ. നാടൻ പശു, ആട്, നാടൻ കോഴി, താറാവ് വളർത്തൽ, ചകിരിച്ചോർ ജൈവവള നിർമാണം എന്നിവയുണ്ട്.
കാർഷിക കുടുംബത്തിൽ പിറന്ന പ്രജിത്ത് ചെറുപ്പം മുതലേ വീടിനു താഴെയുള്ള വയലേലകളിലെ നാട്ടിപ്പാട്ടും കൊയ്ത്തുപാട്ടും കണ്ടാണ് വളർന്നത്. ആ ഓർമകളാണ് കൊല്ലിക്കുഴിയിലും പരിസരത്തും കാണുന്ന കൃഷിത്തോട്ടം. സ്വന്തമായുള്ള 50 സെന്റിൽ തക്കാളിയും പച്ചമുളകും കൃഷി ചെയ്യുന്നു.
തക്കാളി കൃഷി ലാഭകരമാണെന്നാണ് പ്രജിത്തിന്റെ അഭിപ്രായം. പാട്ടത്തിനെടുത്ത സ്ഥലത്താണ് മറ്റു പച്ചക്കറി കൃഷി. വെണ്ട, ചീര, നീളൻ പയർ, വഴുതന, പാവക്ക, എളവൻ, വെള്ളരി എന്നിവയാണിവിടെ. വിവിധ തരം വാഴയുമുണ്ട്. അരയേക്കറിൽ കൈമ നെൽകൃഷിയുമുണ്ട്. വിവിധയിനം തണ്ണിമത്തനാണ് മറ്റൊരിനം. കീടങ്ങളെ അകറ്റാൻ ഹരിത കഷായമാണ് ഉപയോഗിക്കുന്നത്. ചകിരിച്ചോർ ജൈവവളത്തിന് കർഷകരിൽനിന്ന് ചെറിയ തുകയേ ഈടാക്കുന്നുള്ളൂ. 40 കിലോ വളത്തിന് 300 രൂപയാണ് വില. ഫോൺ: 9745192756.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.