ഗുണ്ടൂർ: ഗ്രാമങ്ങളിലെ നെല്ല് സംഭരിക്കാൻ കർഷകരുടെ അടുത്തേക്ക് പോകുമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്ര ി ജഗൻ മോഹൻ റെഡ്ഡി. ഇനി കർഷകർ അവരുടെ വിളവുകളുമായി സംഭരണ േകന്ദ്രങ്ങൾ തേടി പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞ ു.
കർഷകരുടെ വിളവ് സംഭരിക്കുന്നതും അതിന് മാന്യമായ വില ഉറപ്പ് വരുത്തുന്നതും സർക്കാറിെൻറ ഉത്തരവാദിത്വമാണ്. നേരിട്ട് വിളവ് സംഭരിക്കുന്നതോടെ ഇടനിലക്കാരുടെ ഇടപെടൽ ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രയിലെ കർകർക്ക് മാന്യമായ വില കിട്ടുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിനായി തെലങ്കാനയിൽ നിന്ന് തൽകാലം അരി വാങ്ങില്ലെന്നും ജഗൻ പറഞ്ഞു. കാർഷിക ഉൽപന്നങ്ങളുടെ വില നിലവാരം നിരീക്ഷിക്കുന്നതിനും ആവശ്യമായ നടപടി എടുക്കുന്നതിനും കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേവിഡ് പശ്ചാത്തലത്തിൽ കാർഷിക ഉൽപന്നങ്ങൾ പുറത്തേക്ക് അയക്കുന്നതിനുള്ള പ്രയാസം കാരണം പ്രാദേശിക വിപണിയെ കൂടുതൽ ആശ്രയിേകണ്ടേതുണ്ട്. പ്രദേശിക വിപണിക്ക് ഉൗന്നൽ നൽകിയുള്ള മാർക്കറ്റിങ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.