കല്ലടിക്കോട്: 32 വർഷത്തെ അബൂദബിയിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയ തച്ചമ്പാറ മുള്ളത്ത് പാറ പറമ്പിൽപീടിക ഹംസയുടെ സമ്മിശ്ര കൃഷിരീതി വിജയഗാഥ രചിക്കുകയാണ്. തെങ്ങ്, കമുക്, വാഴ, മരച്ചീനി എന്നിവയാണ് ആദ്യം കൃഷി ചെയ്തിരുന്നത്. പുതിയ ഫല, ഔഷധ സസ്യങ്ങൾ കണ്ടെത്തി കൊണ്ടുവന്ന് നട്ട് വളർത്തുന്നതും ശീലമാക്കി. ഇടവിളയായി തേനീച്ച കൃഷിയും സ്വീകരിച്ചു. സത്യമംഗലത്ത് നിന്ന് മണ്ണിര കൊണ്ടുവന്ന് കൃഷിവകുപ്പിെൻറ സഹകരണത്തോടെ തുടങ്ങിയ മണ്ണിര നിർമാണ യൂനിറ്റ് ജില്ലയിലെ ആദ്യ സംരംഭമായിരുന്നു. മണ്ണിര ആവശ്യക്കാർക്ക് നൽകുന്നതിന് സൗകര്യമൊരുക്കിയിരുന്നു. ബയോഗ്യാസ് നിർമാണത്തിനും സംവിധാനമൊരുക്കി.
സ്വന്തമായി ജൈവവളം നിർമിച്ച് കൃഷിയിടത്തിൽ ഉപയോഗിക്കുന്നു. നാനാതരം ഔഷധസസ്യങ്ങൾ, നോനി, റംബുട്ടാൻ, മാംഗോസ്റ്റിൻ, ഫാഷൻ ഫ്രൂട്ട്, വിവിധയിനം പ്ലാവ് എന്നിവയും ഹംസയുടെ കൃഷിയിടത്തിലുണ്ട്. എട്ട് മാസങ്ങൾക്ക് മുമ്പ് ഫിഷറീസ് വകുപ്പിെൻറ സഹായത്തോടെ കുളത്തിലും 1.2 ലക്ഷം ലിറ്റർ വെള്ളം നിറക്കുന്ന സംഭരണികളിലും മത്സ്യം വളർത്തലും ആരംഭിച്ചിരുന്നു. പിതാവ് മുഹമ്മദിൽ നിന്നാണ് ഹംസ കൃഷി പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.