പാലക്കാട്: കനത്ത മഴയിൽ പടർന്ന് പന്തലിച്ച് കാർഷിക രംഗത്തെ പ്രതിസന്ധി. ജലദൗർലഭ്യത്തെ തുടർന്ന് ഒന്നാം വിളയിറക്കാൻ ഏറെ പ്രയാസപ്പെട്ട ജില്ലയിലെ നെൽ കർഷകർ വിളവെടുപ്പ് സമയത്ത് നിർത്താതെ പെയ്യുന്ന മഴയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ്. മഴ തുടരുന്നതോടെ പച്ചക്കറി കർഷകരും പ്രതിസന്ധിയിലാണ്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഉച്ചയക്കു ശേഷമുള്ള മഴ മുൻ വർഷങ്ങളിൽ അനുഭപ്പെടാറുണ്ടെങ്കിലും നിർത്താതെയുള്ള മഴ ഇതാദ്യമാണെന്ന് കർഷകർ പറയുന്നു.
ഇനിയുമുയരും നഷ്ടം
ജില്ലയിൽ നെല്ല്, പച്ചക്കറി മേഖലയിൽ 1168.55 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കൃഷി വകുപ്പിെൻറ കണക്കുകൾ. ജൂൺ ഒന്നു മുതൽ ഒക്ടോബർ 12 വരെയുള്ള കൃഷി വകുപ്പിെൻറ കണക്ക് പ്രകാരമാണിത്. വിളവ് ഇറക്കിയ 760.567 ഹെക്ടർ കൃഷി സ്ഥലമാണ് മഴയിൽ നശിച്ചത്. ഒക്ടോബർ 11, 12 തീയതികളിൽ മാത്രം രണ്ടേകാൽ കോടിയുടെ കൃഷി നാശം ഉണ്ടായതായും കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. അതിനുശേഷം സംഭവിച്ച നഷ്ടത്തിെൻറ കണക്ക് കൃഷി വകുപ്പ് ശേഖരിച്ചുവരുന്നതേയുള്ളൂ. നവരാത്രി അവധി കഴിഞ്ഞ് അവ കൂടി ലഭിക്കുന്നതോടെ നഷ്ടം കുത്തനെ ഉയരും. നെൽകൃഷി കഴിഞ്ഞാൽ ജില്ലയിൽ രണ്ടാം സ്ഥാനത്തുള്ളത് പച്ചക്കറിയാണ്.
വയലുകളിലെ വെള്ളക്കെട്ട് ഒഴിയുന്നില്ല
നിർത്താതെ പെയ്യുന്ന മഴക്ക് കഴിഞ്ഞ ദിവസമായി ശമനമുണ്ടെങ്കിലും വയലുകളിലെ വെള്ളക്കെട്ട് ഒഴിയാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മഴയിൽ വിളവെടുപ്പിന് പാകമായ ഹെക്ടർ കണക്കിന് വയലുകളിലെ നെൽച്ചെടികളാണ് നിലത്തുവീണ് കിടക്കുന്നത്. പലയിടത്തും മുള വന്നുതുടങ്ങി. നിലത്തുവീണ് കിടക്കുന്ന െനൽച്ചെടികൾ എങ്ങനെ കൊയ്തെടുക്കമെന്ന് ആശങ്കയിലാണ് കർഷകർ. യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാൻ കഴിയില്ല. മുള വന്ന നെല്ല് കൊയതെടുത്തിട്ട് എന്ത് ചെയ്യാനെന്ന ആശങ്കയും കർഷകരെ അലട്ടുന്നുണ്ട്. നനഞ്ഞ നെല്ല് ഉണക്കി സൂക്ഷിക്കാനും കർഷകർ ഏറെ പ്രയാസപ്പെടുകയാണ്. ചാക്കുകളിലാക്കി സൂക്ഷിച്ചാൽ പെട്ടെന്ന് മുള വരും.
ഉൽപാദന ക്ഷമത കുറഞ്ഞു
ഒേരക്കറിന് 2000 മുതൽ 2500 കിലോ വരെ നെല്ല് ലഭിക്കാറാണ് പതിവ്. എന്നാൽ, ഈ പ്രവാശ്യം ഉൽപാദന വളരെ കുറഞ്ഞതായി കർഷകർ പറയുന്നു. ശരാശരി 1500 കിലോയാണ് ഈ സീസണിൽ ഭൂരിഭാഗം കർഷകർക്കും ലഭിച്ചത്. ഉൽപാദന ക്ഷമത കുറഞ്ഞതോടെ കർഷകരുടെ വരുമാനത്തിലും ഇടിവ് സംഭവിച്ചു.
വായ്പ തരപ്പെടുത്തി കൃഷിയിറക്കിയവർക്ക് നെല്ല് വിറ്റാൽ പോലും വായ്പ തിരിച്ചടക്കാൻ കഴിയില്ലെന്ന് പരാതിയുണ്ട്. ഇതിനിടയിൽ വിള നാശവും സംഭവിച്ചത് കർഷകർക്ക് ഇരുട്ടടിയായി.
പ്രതിസന്ധിയിലായി യന്ത്ര കൊയ്ത്തും
35,000ഓളം ഹെക്ടർ വരുന്ന ജില്ലയിലെ നെൽവയലുകൾ കൊയ്തെടുക്കാൻ കൃഷി വകുപ്പിെൻറ കൈവശമുള്ളത് പത്തിൽ താഴെ മാത്രം കൊയ്ത്തുയന്ത്രം. ഇവയിൽ പലതും കാലപ്പഴക്കം കാരണം കട്ടപ്പുറത്തും ഉപയോഗിക്കുന്നവ ഇടക്കിടെ പണിമുടക്കുന്നതും സാധാരണമാണ്. ചില പഞ്ചായത്തുകളുടെ കൈവശം കൊയ്ത്തുയന്ത്രമുണ്ടെങ്കിലും അവയും കട്ടപ്പുറത്താണ്. ഈ കാരണങ്ങളാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊയ്ത്തുയന്ത്രം എത്തിയെങ്കിൽ മാത്രേമ നെല്ലറയിലെ വിളവെടുപ്പ് സാധ്യമാകൂ എന്നതാണ് അവസ്ഥ. ഓരോ സീസണിലും ഇതിനായി 500ഓളം കൊയ്ത്തുയന്ത്രങ്ങളാണ് അതിർത്തി കടന്ന് എത്തുന്നത്. കോവിഡ് നിയന്ത്രണത്തിലും അതിർത്തി കടന്ന് എത്തിയ യന്ത്രങ്ങൾക്ക് മഴയിൽ പൂർണതോതിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല. ഒരോ വാഹനത്തിനോടൊപ്പം അഞ്ചോളം ജീവനക്കാരുണ്ടാകും.
ദിവസത്തിൽ ശരാശരി ഒമ്പത് മണിക്കൂറെങ്കിലും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ മാത്രമേ കൂലി തോത് ഉണ്ടാക്കാൻ കഴിയുക എന്നാണ് തൊഴിലാളികൾ പറയുന്നത്. നിലവിലെ പ്രതിസന്ധി മറികടക്കാൻ കൊയ്ത്ത് യന്ത്രങ്ങൾക്ക് ഡീസൽ സബ്സിഡി അനുവദിക്കണമെന്ന് ഓൾ കേരള കൊയ്ത്ത് യന്ത്ര ഓണേഴ്സ് ആൻഡ് ഏജൻറ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഡീസൽ വില വർധിക്കുന്നതിെൻറ ഭാഗമായി വാടക മണിക്കൂറിന് 2300ൽനിന്നും 2400 രൂപയാക്കി ഉയർത്തിയതും കർഷകർക്ക് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.