തിരുവനന്തപുരം: മികച്ച വിജയം കൈവരിച്ച ക്ഷീര കർഷകർക്കുള്ള സംസ്ഥാന ക്ഷീരവികസന വകുപ്പ് ക്ഷീരസഹകാരി അവാർഡുകൾ പ്രഖ്യാപിച്ചു. സംസ്ഥാനതല ജേതാവിന് ഒരുലക്ഷം രൂപയും മേഖല തലത്തിൽ 50,000 രൂപ വീതവും ജില്ലതല അവാർഡ് ജേതാക്കൾക്ക് 20,000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുന്നത്. ആകെ 52 ക്ഷീരകർഷകരെയാണ് അവാർഡിന് തെരഞ്ഞെടുത്തത്.
സംസ്ഥാന ക്ഷീരസഹകാരി അവാർഡിന് കെ.ബി. ഷൈൻ (തൊടുപുഴ) അർഹനായി. തിരുവനന്തപുരം മേഖലയിൽ ജനറൽ വിഭാഗത്തിൽ വിമൽ വിനോദും (എഴുമറ്റൂർ പത്തനംതിട്ട), വനിതാ വിഭാഗത്തിൽ ആർ. ബിയാട്രിസും എസ്.സി/എസ്.ടി വിഭാഗത്തിൽ എൽ. ഗിരിജയും അവാർഡിനർഹരായി. എറണാകുളം മേഖലയിൽ ജനറൽ വിഭാഗത്തിൽ മാത്യു സെബാസ്റ്റ്യനും വനിതാ വിഭാഗത്തിൽ എം.കെ. അമ്പിളിയും എസ്.സി/എസ്.ടി വിഭാഗത്തിൽ റോയ് ചന്ദ്രനുമാണ് അവാർഡ്.
മലബാർ മേഖലയിൽ ജനറൽ വിഭാഗത്തിൽ എം.വി. മോഹൻദാസും വനിതകളിൽ ലീമ റോസ്ലിനും എസ്.സി/എസ്.ടി വിഭാഗത്തിൽ എ. രാജദുരെയും അവാർഡിനർഹരായി. ക്ഷീരസഹകാരി ജില്ലതല അവാർഡ് ജേതാക്കളെയും മന്ത്രി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ ജനറൽ വിഭാഗത്തിൽ തനലക്ഷ്മി എസും വനിതാ വിഭാഗത്തിൽ ആർ. കനകമ്മയും എസ്.സി/എസ്.ടി വിഭാഗത്തിൽ സി.ആർ. സിന്ധുവും അവാർഡിനർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.