കോട്ടയം: റബറിനെ ബാധിക്കുന്ന 'കോളെറ്റോട്രിക്കം സർക്കുലർ ലീഫ് സ്പോട്ട്' അഥവാ ഇലപ്പൊട്ടുരോഗം കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാപകമാവുന്നു. കാഞ്ഞിരപ്പള്ളി, പൈക, തൊടുപുഴ എന്നിവിടങ്ങളിലെ തോട്ടങ്ങളിലാണ് രോഗം വ്യാപകമായത്. കേരളത്തിലെ റബർ മേഖലയെ ഇത് ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ. രോഗം ബാധിച്ച് ഇല കൊഴിയുന്നതോടെ പാൽ ഉൽപാദനം കുറയുകയും ക്രമേണ മരം ഉണങ്ങിപ്പോവുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു.
അതേസമയം കോവിഡ്മൂലം പ്രതിരോധപ്രവർത്തനങ്ങൾ കൃത്യസമയത്ത് ചെയ്യാൻ കഴിയാതിരുന്നതാണ് രോഗ വ്യാപനത്തിനിടയാക്കിയതെന്ന് ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം അധികൃതർ പറയുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക, മലേഷ്യ, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ കണ്ടെത്തിയ ഇലകൊഴിച്ചിലിനോട് സാമ്യമുള്ള രോഗം, 2017 ജൂലൈയിൽ കോട്ടയം ജില്ലയിൽ പൈകയിലെ റബർതോട്ടത്തിലാണ് സംസ്ഥാനത്ത് ആദ്യം കണ്ടെത്തിയത്.
വേനൽ മഴയോടൊപ്പമാണ് കണ്ടുതുടങ്ങുന്നത്. ഇലകളിൽ ഒന്നുമുതൽ മൂന്നുവരെ സെ.മീ. വലുപ്പത്തിൽ വെളുത്ത നിറത്തിൽ വൃത്താകൃതിയിൽ പൊട്ടുകൾ കാണുന്നതാണ് രോഗലക്ഷണം. രോഗം ബാധിച്ച ഭാഗത്തെ പച്ചനിറം പൂർണമായി നശിച്ചുപോകും. വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയിൽ ഇലകൾ പിങ്ക് നിറമാവുകയും കൊഴിഞ്ഞുപോവുകയും ചെയ്യും. രോഗത്തെക്കുറിച്ച് പഠിക്കാൻ 2018ൽ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം ജില്ലയിൽ സർവേ നടത്തി. അന്ന് പൈക, പാലാ, ഈരാറ്റുപേട്ട, ചെങ്ങളം, ചേറ്റുതോട് എന്നിവിടങ്ങളിൽ രോഗം കണ്ടെത്തി. 2019ൽ പാലാ, ഐങ്കൊമ്പ്, കാഞ്ഞിരപ്പള്ളി, മണിമല എന്നിവിടങ്ങളിലും പത്തനംതിട്ട, തൃശൂർ ജില്ലകളിലും പുനലൂർ, തൊടുപുഴ എന്നിവിടങ്ങളിലെ തോട്ടങ്ങളിലും രോഗം ബാധിച്ചു. 2020ൽ കന്യാകുമാരി മുതൽ ദക്ഷിണ കർണാടക വരെ രോഗവ്യാപനമുണ്ടായി. റബർ ഗവേഷണ കേന്ദ്രത്തിൽ നടത്തിയ പരീക്ഷണങ്ങളിലാണ് 'കോളെറ്റോട്രിക്കം' എന്ന കുമിളാണ് രോഗകാരണമെന്ന് കണ്ടെത്തിയത്.
ആശങ്ക വേെണ്ടന്ന് വിദഗ്ധർ
ആശങ്കപ്പെടേണ്ട അവസഭയില്ല. പലയിടങ്ങളിലും കണ്ടെയ്ൻമെൻറ് സോൺ ആയിരുന്നതിനാൽ കൃത്യമായി മരുന്നുതളി സാധ്യമായില്ല. റബർ പഠനഗവേഷണ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ 1000 ഹെക്ടറിൽ മരുന്നുതളിച്ചു. മൂപ്പെത്തിയ ഇലകൾ മാത്രമാണ് രോഗം ബാധിച്ച് െകാഴിഞ്ഞുപോവുന്നത്. റബർ പാൽ ഉൽപാദനത്തെയോ മരത്തെയോ ബാധിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടില്ല. ഇതുസംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണ്. രോഗം വരുന്നതിനുമുേമ്പ പ്രതിരോധപ്രവർത്തനങ്ങൾ നടത്തിയാലേ ഫലപ്രദമാകൂ. കോവിഡ് സാഹചര്യത്തിൽ കർഷകർക്ക് അതിന് കഴിഞ്ഞിട്ടില്ല -ഇന്ത്യൻ റബർ ഗവേഷണ കേന്ദ്രം പാതോളജി ഡിവിഷൻ ഓഫിസർ ഇൻ ചാർജ് ഡോ. ഷാജി ഫിലിപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.