കൊച്ചി: ലോക്ഡൗണ്‍ കാലത്ത് എളമക്കരയിലുള്ള വീട്ടിലെ ജൈവകൃഷിയുടെ വിഡിയോ പങ്കുെവച്ച് നടന്‍ മോഹന്‍ലാല്‍. മുണ്ടും മടക്കിക്കുത്തി, തലയില്‍ കെട്ടുമായി, തനി കർഷകന്‍റെ സ്റ്റൈലില്‍ ലാൽ കൃഷിയിടത്തിലേക്ക് വരുന്ന വിഡിയോ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
ജൈവകൃഷി ഒരു ശീലമാകട്ടെ, ജീവിതം സുരക്ഷിതമാകട്ടെ എന്ന സന്ദേശം നൽകുന്ന വിഡിയോ ഫേസ്ബുക്ക് പേജിലൂടെയാണ് ലാൽ പങ്കുെവച്ചിരിക്കുന്നത്. തക്കാളിയും പയറും പാവലും കാന്താരിയുമെല്ലാം ലാലിന്‍റെ തോട്ടത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് കാണാം. വീട്ടിലേക്കുള്ള പച്ചക്കറികളെല്ലാം ഈ തോട്ടത്തില്‍ നിന്നാണ് എടുക്കുന്നത്. തോട്ടം നനയ്ക്കുന്നതും വിളവെടുക്കുന്നതും വളമിടുന്നതുമെല്ലാം വിഡിയോയിലുണ്ട്.
'എറണാകുളത്തെ എളമക്കരയിൽ ഉള്ള എന്‍റെ വീടാണ്. കഴിഞ്ഞ നാല് അഞ്ചു വർഷമായി ഈ ചെറിയ സ്ഥലത്ത് നിന്നാണ് ഞങ്ങൾക്ക് വേണ്ടുന്ന പച്ചക്കറികൾ ഞങ്ങൾ ഉണ്ടാക്കി എടുക്കുന്നത്. നമുക്ക് പാവയ്ക്ക, പയർ, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക്, മത്തങ്ങ, ചോളം, കപ്പ എല്ലാമുണ്ട്. എല്ലാവർക്കും ചെയ്യാവുന്ന കാര്യമാണ്. ചെറിയ സ്ഥലത്ത് നിന്ന് നമുക്ക് ആവശ്യമുള്ള കൃഷി ഉണ്ടാക്കിയെടുക്കാം. അതിന് ആളുകൾ തയ്യാറാകണം. സ്ഥലം ഇല്ലാത്തവർക്ക് ടെറസിന് മുകളിൽ ഉണ്ടാക്കി എടുക്കാം. ഞാൻ ഇവിടെ വരുമ്പോഴൊക്കെ ഈ പച്ചക്കറികളാണ് ഉപയോഗിക്കുന്നത്' -ലാൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.