തെള്ളകം: ചൈതന്യ കാര്‍ഷികമേളയില്‍ സെല്‍ഫി എടുക്കാന്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള പോയിന്റായി മാറിയിരിക്കുകയാണ് നീണ്ടൂര്‍ യുവരാജ് എന്ന മുറ ഇനത്തില്‍പ്പെട്ട കൂറ്റന്‍ പോത്തിനെ പ്രദര്‍ശിപ്പിച്ച ഇടം. കഴുത്തില്‍ മണിയൊക്കെ കെട്ടി യുവരാജാവിന്റെ പ്രൗഢിയോടെ നില്ക്കുന്ന കൂറ്റന്‍ പോത്താണ് മേളയുടെ മുഖ്യ ആകര്‍ഷണം.
1700 കിലോ തൂക്കവും ആറ് അടി ഉയരവും ഉള്ള പോത്തിന് മൂന്ന് വയസ്സും രണ്ട് മാസവുമാണ് പ്രായം. നീണ്ടൂര്‍ ഇടുക്കുതറയിലെ റിട്ട. അധ്യാപകനായ കുരുവിള ജയിംസ് കല്ലറയില്‍നിന്നാണ് മുറ ഇനത്തില്‍പ്പെട്ട ഈ പോത്തിനെ വാങ്ങുന്നത്.
150 കിലോ ഭാരമുണ്ടായിരുന്ന പോത്തിനെ രണ്ട് വര്‍ഷം നന്നായി പരിചരിച്ചാണ് ഈ തലയെടുപ്പില്‍ എത്തിച്ചത്. ഒന്നര കിലോ അരി, പരുത്തിക്കുരു, പിണ്ണാക്ക്, പുളിയരി ഗോതമ്പ് എന്നിവ കഞ്ഞിയാക്കി രാവിലെയും ഉച്ചക്കും നല്‍കും. ആവശ്യത്തിന് വെള്ളവും നല്‍കും. ആദ്യം നല്കിയ പേര് കുട്ടന് എന്നായിരുന്നു. നിരവധി പ്രദര്‍ശന ഷോകളില്‍ താരമായപ്പോള്‍ അപ്പുകുട്ടന്‍ എന്ന് വിളിച്ചു. കോട്ടയം സോഷ്യല്‍ സർവിസ് സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ സുനില്‍ പെരുമാനൂര്‍ ആണ് നീണ്ടൂര്‍ യുവരാജ് എന്ന പേര് നല്‍കിയത്. കണ്ടാല്‍ പേടിപ്പെടുത്തുന്ന രൂപമാണെങ്കിലും ശാന്ത സ്വഭാവമാണ് യുവരാജിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.