നി​റ​വ് വേ​ങ്ങേ​രി യു​വ ക​ർ​ഷ​ക​ർ പ്രോ ​പ്ലാ​ന്റ​ർ പ​ദ്ധ​തി​യി​ൽ ഒ​രു​ക്കി​യ കൃ​ഷി

കൃഷി നനക്കാൻ പ്രോപ്ലാന്റർ സാ​ങ്കേതിക വിദ്യയുമായി നിറവ് വേങ്ങേരി യുവകർഷകർ

വേ​ങ്ങേ​രി: ദി​വ​സേ​ന ചെ​ടി​ക്ക് വെ​ള്ള​മൊ​ഴി​ച്ചി​ല്ലെ​ങ്കി​ൽ വാ​ടു​മെ​ന്ന ത​ല​വേ​ദ​ന ഒ​ഴി​വാ​ക്കാ​ൻ പ്രോ​പ്ലാ​ന്റ​ർ സാ​​ങ്കേ​തി​ക വി​ദ്യ​യു​മാ​യി നി​റ​വ് വേ​ങ്ങേ​രി യു​വ​ക​ർ​ഷ​ക​ർ.

ഒ​ന്നോ ര​ണ്ടോ ദി​വ​സം കു​ടും​ബ​സ​മേ​തം വീ​ടു​വി​ട്ടു​നി​ന്നാ​ൽ കൃ​ഷി​യും ചെ​ടി​യും ഉ​ണ​ങ്ങി​പ്പോ​കു​മെ​ന്ന് ഓ​ർ​ത്ത് വീ​ട്ടു​കാ​ർ വി​ഷ​മി​ക്കു​ന്ന​ത് അ​സ്ഥാ​ന​ത്താ​ക്കി​യാ​ണ് ര​ണ്ടാ​ഴ്ച​യോ​ളം ന​ന​ക്കാ​നു​ള്ള പ്രോ ​പ്ലാ​ന്റ​ർ പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കി​യ​ത്. വ​ളം നി​റ​ച്ച് തൈ​ക​ൾ ന​ട്ട ച​ട്ടി​ക​ളി​ൽ ഇ​ന്റ​ർ​നെ​റ്റി​ന്റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ പ്രോ ​പ്ലാ​ന്റ​ർ സി​സ്റ്റം വ​ഴി ചെ​ടി​ക​ൾ​ക്ക് ഉ​ട​മ​സ്ഥ​ന്റെ​യോ മ​റ്റാ​രു​ടെ​യോ സാ​ന്നി​ധ്യ​മി​ല്ലാ​തെ ന​ന​ക്കാ​ൻ ക​ഴി​യു​ന്ന​തി​നു​പു​റ​മെ ചെ​ടി​യു​ടെ വ​ള​ർ​ച്ച പ​രി​പാ​ലി​ക്കാ​നും ക​ഴി​യു​ന്നു.

ശാ​സ്ത്ര സാ​ങ്കേ​തി​ക​വി​ദ്യ​യെ പ​രി​ച​യ​പ്പെ​ടു​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി മാ​റ്റാ​നു​ള്ള നി​റ​വ് ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടെ യു​വ​സം​രം​ഭ​ത്തി​ന് 3.28 ല​ക്ഷം ന​ബാ​ർ​ഡ് ഗ്രാ​ന്റ് ആ​യി അ​നു​വ​ദി​ച്ചു. നാ​മ​മാ​ത്ര​മാ​യ ചെ​ല​വു​കൊ​ണ്ട് കൃ​ഷി​ന​ന സാ​ധ്യ​മാ​ക്കാ​മെ​ന്ന​താ​ണ് പു​തി​യ സാ​​ങ്കേ​തി​ക വി​ദ്യ.

കൃ​ഷി​യി​ട​ത്തി​ലെ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​ഠി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​സ്രാ​​യേ​ലി​ലേ​ക്ക് അ​യ​ച്ച 20 ക​ർ​ഷ​ക​രി​ൽ​പെ​ട്ട നി​റ​വി​ന്റെ യു​വ​ക​ർ​ഷ​ക​നും ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റു​മാ​യ ഹ​രി​കൃ​ഷ്ണ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് പ്രോ ​പ്ലാ​ന്റ​ർ പ​ദ്ധ​തി​ക്കു​പി​റ​കി​ൽ. പ്രോ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ​സ്റ്റൈ​ന​ബി​ൾ ​ഡെ​വ​ല​പ്മെ​ന്റ് ഗോ​ൾ സെ​ല്ലി​ലെ അം​ഗ​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്നു​ണ്ട്. നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ കൃ​ഷി​യി​ലെ പു​തി​യ ത​ല​മു​റ​യു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

Tags:    
News Summary - Nirav-Vengeri-youth-farmers-with-Proplanter-technology-to-irrigate-crops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.