ചക്ക സംരംഭകർക്കായി ഏകദിന ശിൽപശാല

തിരുവനന്തപുരം: സംസ്ഥാന കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആനയറയിലെ സമേതി പരിശീലന കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 19ന് ചക്കയുടെ സംരംഭകർക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ചക്കയുടെ വാണിജ്യപരമായ ഇനങ്ങൾ, ആഗോളതലത്തിൽ മൂല്യ വർധനവിനുള്ള സാധ്യത, വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ, യന്ത്രവൽക്കരണം, സാങ്കേതിക വിദ്യ തുടങ്ങിയ വിവിധ വിഷയങ്ങൾ, പാനൽ ചർച്ച തുടങ്ങിയവ ശില്പശാലയിൽ ഉൾപ്പെടുത്തി.

സംരംഭകർക്ക് ഈ വിഷയങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ധരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരവും ശിൽപശാലയിൽ ലഭിക്കും. ശിൽപശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സംരംഭകർ ഒക്ടോബർ 13 നകം https://forms.office.com/r/9ayxXgx3XF എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.sfackerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നം. 1800-425-1661, 9447051661 (വാട്സ്ആപ്പ്)

Tags:    
News Summary - One day workshop for gum entrepreneurs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.