പുതുനഗരം: ഓല കരിച്ചിലും ഓലചുരുട്ടിപ്പുഴുവും വില്ലനായതോടെ പ്രതിസന്ധിയിലായി കർഷകർ. പുതുനഗരം, വടവന്നൂർ, പെരുവെമ്പ് പഞ്ചായത്തുകളിൽ കീടബാധ മൂലം വ്യാപകനാശമാണ് ഉണ്ടായത്. നടീൽ കഴിഞ്ഞിട്ട് 75-80 ദിവസം പിന്നിട്ട് അടിവളം നൽകിയ ശേഷമാണ് ഓലകരിച്ചിൽ കണ്ടെത്തിയതെന്ന് കർഷകനായ അബൂ താഹിർ പറഞ്ഞു. കൃഷി വിദഗ്ധർ നിർദേശിച്ച കീടനാശിനികൾ തളിച്ചും ഫലമുണ്ടായിട്ടില്ല. ഓലകരിച്ചിലിന് പുറമേ ഓലചുരട്ടിപ്പുഴു ശല്യവും അനിയന്ത്രിതമായതോടെ നെൽച്ചെടികൾ മുരടിച്ച് കരിച്ചിൽ ബാധിച്ച നിലയിലാണ്. വളപ്രയോഗം നടത്തി തഴച്ചുവളരേണ്ട സമയത്താണ് കീടബാധ ഉണ്ടായതെന്നും കർഷകരുടെ ദുരവസ്ഥക്ക് പരിഹാരമുണ്ടാക്കുവാൻ നടപടിവേണമെന്നാണ് പാടശേഖര സമിതി ഭാരവാഹികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.