ആലത്തൂർ: സമയത്തിന് തൊഴിലാളികളെ കിട്ടാതെ വിഷമിക്കുന്ന നെൽകൃഷി മേഖലക്ക് നടീൽ നടത്താൻ ആലത്തൂരിൽ ‘നിറസേന’സജ്ജം. ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കർഷിക വികസന പദ്ധതിയാണ് നിറ. അതിന്റെ കീഴിൽ രൂപവത്കരിച്ച കർഷക കൂട്ടായ്മയായ നിറ ഹരിത മിത്ര സൊസൈറ്റിയാണ് നടീലിന് നിറസേനയെ സജ്ജമാക്കിയത്. തദ്ദേശീയരായ തൊഴിലാളികൾക്കൊപ്പം 300 അതിഥി തൊഴിലാളികളുമുണ്ട്. നെൽവിത്ത് മുളപ്പിച്ച് ഞാറ്റടി തയ്യാറാക്കി ആവശ്യക്കാർക്ക് നട്ടു കൊടുക്കുകയാണ് ഇവർ ചെയ്യുന്നത്. 6000 രൂപയാണ് ഏക്കർ നിരക്ക്.
ഞാറ്റടി തയ്യാറാക്കിയ കർഷകർക്ക് ഞാറ് പറിച്ചു നടുന്നതിന് 3800 രൂപ നൽകണം. കൃഷി വകുപ്പ് നിർദ്ദേശം അനുസരിച്ച് നുരികളിലെ എണ്ണം, ആഴം, പ്രായം എന്നീ നിബന്ധനകൾ പാലിച്ച് 20 x 20 സെ.മീ അകലത്തിലാണ് സേന ഞാറ് നടുന്നത്. ഏക്കറിന് 4500 നിരക്കിൽ പായ ഞാറ്റടി തയ്യാറാക്കി യന്ത്ര നടീലും നടത്തുന്നുണ്ട്.
കെ.ഡി. പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ വി. കൊച്ചുകുമാരി, യു. ഫാറൂഖ്, ഹരിത മിത്ര പ്രസിഡന്റ് മോഹൻ ദാസ്, സെക്രട്ടറി പി. പ്രദോഷ് കുമാർ, വൈസ് പ്രസിഡന്റ് വി. രഘു എന്നിവർ സംസാരിച്ചു. വിവരങ്ങൾക്ക്: 9447425053.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.