മട്ട വില ഉയർന്നത് കർഷകർക്ക് ആശ്വാസമായി

പാലക്കാട്: പാലക്കാടൻ മട്ട എന്ന പേരിലറിയുന്ന ജ്യോതി നെല്ലിന് പൊതുവിപണിയിൽ താങ്ങുവിലയേക്കാൾ ഉയർന്ന വില ലഭിക്കുന്നത് കർഷകർക്ക് ആശ്വാസമായി. ജ്യോതി ഇനത്തിന് (വടിമട്ട) കിലോക്ക് പുതിയ നെല്ലിന് 32രൂപയും പഴയ നെല്ലിന് 30 രൂപയും വിലയുണ്ട്. ഉണ്ടമട്ട പുതിയ നെല്ലിന് 29 രൂപയും പഴയ നെല്ലിന് 27രൂപയുമാണ് വില. സപ്ലൈകോക്ക് നൽകിയാൽ കിട്ടുന്ന താങ്ങുവില കിലോഗ്രാമിന് 28.20 രൂപയാണ്. വെള്ള ഇനത്തിൽ പെട്ട് ഉമ നെല്ലിന് കിലോക്ക് 18 മുതൽ 20 വരെയാണ് ഓപൺ മാർക്കറ്റ് വില. ജില്ലയിൽ കൂടുതൽ കർഷകരും ഒന്നാം വിളയ്ക്ക് ഉമ നെൽവിത്ത് ഉപയോഗിച്ചാണ് കൃഷിയിറക്കിട്ടുള്ളത്.

News Summary - Palakkadan matta rice price has increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.