തിരുവനന്തപുരം: മരച്ചീനിയുടെ ഇലയിൽനിന്നും തൊലിയിൽനിന്നും വികസിപ്പിച്ച ജൈവ കീടനാശിനിക്ക് ദേശീയ അംഗീകാരം. ഇന്ത്യൻ കൗൺസിൽ േഫാർ അഗ്രികൾച്ചർ റിസർച്ചിന് കീഴിലെ ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് കീടനാശിനി വികസിപ്പിച്ചത്. 2012ലാണ് ദേശീയ പേറ്റൻറിന് അപേക്ഷിച്ചതെങ്കിലും ലഭിച്ചത് ഇപ്പോഴാണ്.
കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. സി.എ. ജയപ്രകാശിെൻറ നേതൃത്വത്തിലുള്ള സംഘമാണ് മരച്ചീനി ഇലയിൽനിന്ന് ജൈവ കീടനാശിനി കണ്ടെത്തിയത്. വിക്രം സാരാഭായ് സ്പെയിസ് സെൻററാണ് യന്ത്ര രൂപകൽപനക്ക് സഹായിച്ചതെന്ന് കിഴങ്ങുവിള ഗവേഷണകേന്ദ്രം (സി.ടി.സി.ആർ.െഎ) ഡയറക്ടർ ഡോ. എം.എൻ. ഷീല പറഞ്ഞു. 2012 ലാണ് ഗവേഷണം പൂർത്തിയായത്. വാണിജ്യാടിസ്ഥാനത്തിലുള്ള നിർമാണം ലക്ഷ്യമിടുന്നു. അതിന് ചില നടപടികൾകൂടി ബാക്കിയുണ്ടെന്നും ഡയറക്ടർ പറഞ്ഞു.
മരച്ചീനി ഇലയും കിഴങ്ങിെൻറ തൊലിയും സാധാരണ കളയുകയാണ് പതിവ്. ഇത് കഴിക്കുന്ന വളർത്തുമൃഗങ്ങൾക്ക് ചിലപ്പോൾ ജീവഹാനി ഉണ്ടാകാറുണ്ട്. ഇതിലടങ്ങിയ രാസവസ്തുക്കൾ മൂലമാണിത്. സി.ടി.സി.ആർ.െഎയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചു. വർഷങ്ങൾ നീണ്ട ഗവേഷണത്തിലാണ് ഇലയിൽനിന്നും തൊലിയിൽനിന്നും കീടനാശിനി ഉണ്ടാക്കാമെന്ന് കണ്ടെത്തിയത്. നന്മ, മേന്മ, ശ്രേയ എന്നീ പേരുകളിൽ വികസിപ്പിച്ച കീടനാശിനികൾ കർഷകർക്ക് നൽകി പരീക്ഷണം നടത്തുകയും ചെയ്തു.
കർഷകരിൽനിന്ന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പദ്ധതിക്ക് സഹായം നൽകിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ജൈവ കീടനാശിനികൾ പുറത്തിറക്കാൻ സാേങ്കതികവിദ്യക്കായി ഒരു ഡസേനാളം ഇന്ത്യൻ കമ്പനികളും നാല് വിദേശ കമ്പനികളും െഎ.സി.എ.ആറിനെ സമീപിച്ചതായാണ് വിവരം. മലപ്പുറം പൊന്നാനി സ്വദേശിയാണ് ഡോ. ജയപ്രകാശ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.