കാലവർഷം; ജില്ലയിൽ 4.23 കോടിയുടെ കൃഷിനാശം

കണ്ണൂർ: കാലവർഷക്കെടുതിയിലും ഉരുൾപൊട്ടലിലും ജില്ലയിൽ വ്യാപക കൃഷിനാശം. ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ 68.56 ഹെക്ടറിൽ 4.23 കോടി രൂപയുടെ നാശമാണുണ്ടായത്. വാഴക്കർഷകർക്കാണ് കൂടുതലായും നാശനഷ്ടമുണ്ടായത്. 14.23 ഹെക്ടറിൽ 551 വാഴക്കർഷകരുടെ കൃഷി നശിച്ചു. ആകെ 161.98 ലക്ഷത്തിന്റെ നാശമുണ്ടായി.

175 കർഷകരുടെ 3560 റബർ മരങ്ങൾ നശിച്ചു. ആകെ 63.70 ലക്ഷം രൂപയുടെ നഷ്ടം റബർ കർഷകർക്കുണ്ടായി. 392 കേര കർഷകരുടെ 2180 തെങ്ങുകൾ നശിച്ചു. 64.40 ലക്ഷം രൂപയുടെ നഷ്ടമാണ് കേര കർഷകർക്കുണ്ടായത്. 152 കർഷകരുടെ 6300 കശുമാവുകൾ നശിച്ചതിൽ 62.50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 101 കുരുമുളക് കർഷകരുടെ 3.80 ഹെക്ടർ കൃഷി നശിച്ചു. 45.60 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 309 കർഷകരുടെ 5590 കവുങ്ങുകൾ നശിച്ചു. 15.4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 34 പേരുടെ രണ്ട് ഹെക്ടർ കിഴങ്ങുവിള വർഗങ്ങൾ നശിച്ചു. 90,000 രൂപയുടെ നഷ്ടമുണ്ടായി. 52 മരച്ചീനി കർഷകരുടെ 2.800 ഹെക്ടർ കൃഷി നശിച്ചതിൽ 36,000 രൂപയുടെ നഷ്ടമുണ്ടായി. 50 കർഷകരുടെ 225 എണ്ണം ജാതിക്ക കൃഷി നശിച്ചു. 7.88 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 

Tags:    
News Summary - rain; 4.23 crore crop damage in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.