കീടനാശിനി വിൽപന: കർശന പരിശോധന നടത്താൻ കൃഷി ഡയറക്ടറുടെ ഉത്തരവ്

നിലമ്പൂർ: അനിയന്ത്രിതമായ കീടനാശിനി വിൽപന തടയാൻ കൃഷി ഡയറക്ടറുടെ കർശന നിർദേശം. മലയോര മേഖലയിൽ ഉൾെപ്പടെ വ‍്യാപകമായ അനധികൃത കള-കീടനാശിനി വിൽപന വ്യാപകമായ സാഹചര‍്യത്തിലാണ് പരിശോധന കർശനമാക്കാൻ കൃഷി ഡയറക്ടർ ഉത്തരവിറക്കിയത്. കീടനാശിനികൾ വിൽക്കുന്നതിന് പ്രത‍്യേക ലൈസൻസ് വേണം. ലൈസൻസുള്ള കടകളിൽ ഭക്ഷ‍്യവസ്തുകൾക്ക് അടുത്തല്ലാതെ പ്രത‍്യേകം റാക്കുകളിലാണ് കീടനാശിനികൾ സൂക്ഷിക്കുന്നതെന്ന് രാസവള-കീടനാശിനി ഇൻസ്പെക്ടർമാർ പരിശോധിച്ച് ഉറപ്പ് വരുത്തണം. പരിശോധന റിപ്പോർട്ട് ജൂൺ 27ന് മുമ്പ് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ കാര‍്യാലയത്തിൽ ലഭ‍്യമാക്കണം. 18നാണ് കൃഷി ഡയറക്ടർ ഉത്തരവ് പുറത്തിറക്കിയത്.

ചിതൽ-ഉറുമ്പ് നാശിനികൾ ഉൾെപ്പടെ മാരകമായതും അല്ലാത്തതുമായ കീടനാശിനികൾ മിക്ക പലചരക്ക്, സ്റ്റേഷനറി കടകളിലും വിൽപന നടത്തുന്നുണ്ട്. കൃഷി ഓഫിസറുടെ കുറിപ്പില്ലാതെ കീടനാശിനി വിൽപന പാടില്ലെന്ന കൃഷി ഡയറക്ടറുടെ ഉത്തരവ് നിലനിൽക്കുമ്പോഴും മാരക കീടനാശിനികൾ കുറിപ്പില്ലാതെ നൽകുന്നുണ്ട്.

2011ലാണ് കൃഷി ഓഫിസറുടെ കുറിപ്പ് നിർബന്ധമാക്കി സംസ്ഥാന കൃഷി ഡയറക്ടർ ഉത്തരവിറക്കിയത്. വിപണികളിൽനിന്ന് ശേഖരിച്ച പച്ചക്കറികളിൽ മാരക വിഷാംശം കണ്ടെത്തിയതിനെ തുടർന്നാണ് കീട-രാസവള പ്രയോഗം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നത്.

തുടർന്ന് കുറച്ച് കാലത്തേക്ക് മാരക കീടനാശിനി പ്രയോഗത്തിൽ നിയന്ത്രണം കണ്ടെങ്കിലും പിന്നീട് നിയമങ്ങളും നിയന്ത്രണങ്ങളും കാറ്റിൽപറത്തുകയായിരുന്നു. റബർ ഷീറ്റ് കടകളിൽ പോലും റെഡ് കാറ്റഗറിയിൽപ്പെട്ട രാസവള കീടനാശിനികളുടെ വിൽപന നടക്കുന്നുണ്ട്. കൃഷി ഓഫിസർമാരുടെ കുറിപ്പ് നിർബന്ധമാണെന്ന നിബന്ധന എവിടെയും പാലിക്കപ്പെടുന്നില്ല.

Tags:    
News Summary - Sale of Pesticides: Order of the Director of Agriculture to carry out strict inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.