കൊല്ലങ്കോട്: കാർഷിക മേഖലയിൽ തിളങ്ങുകയാണ് 13 വയസ്സുകാരൻ ആദിത്യൻ. ചെറിയാണ്ടികുളമ്പിലെ ധർമരാജൻ - ജയന്തി ദമ്പതികളുടെ ഏക മകനായ ആദിത്യന് കോവിഡ് കാലത്ത് ആരംഭിച്ചതാണ് കൃഷിയോടുള്ള അടുപ്പം. വിതക്കുന്നത് മുതൽ വളംവീശി കൊയ്തെടുക്കുന്ന പണികൾ വരെ ഈ വിദ്യാർഥി ചെയ്യുന്നത് നാട്ടുകാർക്കും കൗതുക കാഴ്ചയാണ്.
കോഴി, താറാവ്, പ്രാവ് വളർത്തൽ, പച്ചക്കറി കൃഷി എന്നിവയിലും സജീവമാണ്. രണ്ട് വർഷം മുമ്പ് കുട്ടി കർഷകനുള്ള അവാർഡ് കൊല്ലങ്കോട് കൃഷിഭവനിൽനിന്ന് ലഭിക്കുകയുണ്ടായി.
വടവന്നൂർ വി.ഐ.എം.എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായ ആദിത്യൻ പഠനത്തിലും മുന്നിലാണ്. കാർഷിക മേഖലയിൽ ഉയർന്ന തലത്തിൽ പഠിക്കണമെന്നാണ് ആഗ്രഹം. കുടുംബ വകയായിട്ടുള്ള കൃഷിയിടത്തിലാണ് അച്ഛനോടൊപ്പം വിവിധ കൃഷികളിൽ ഏർപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.