ആലപ്പുഴ: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച പാടശേഖരങ്ങളിലെ നഷ്ടം വിലയിരുത്തുന്നതിന് ഡ്രോണ്‍ പരിശോധന നടത്തി. പുന്നപ്ര തെക്ക് പഞ്ചായത്തിലെ 502 ഏക്കര്‍ വരുന്ന വെട്ടിക്കരി, പൂന്തുരം തെക്ക് പാടശേഖരങ്ങളിലാണ് ജില്ലയില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടന്നത്.
പഞ്ചായത്തിലെ ഏഴു പാടശേഖരങ്ങളിലായി 460 ഹെക്ടര്‍ കൃഷിഭൂമിയാണുള്ളത്. ഇവയില്‍ അഞ്ചു പാടശേഖരങ്ങളില്‍ കൃഷിയിറക്കിയിട്ടുണ്ട്. പുഞ്ച, രണ്ടാം കൃഷികളിലായി പഞ്ചായത്തില്‍നിന്ന് മാത്രം സീസണില്‍ 12 കോടിയുടെ നെല്ലാണ് കര്‍ഷകര്‍ വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍, ഇക്കുറി കനത്ത മഴയില്‍ നെൽചെടികള് നശിച്ചത് കര്‍ഷകര്‍ക്ക് ആഘാതമായി. 30 ശതമാനത്തോളം കൃഷി നശിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഏക്കറിന് 30,000 രൂപവരെ ചെലവഴിച്ചാണ് കൃഷിയിറക്കിയത്. നഷ്ടം വിലയിരുത്തി 10 ദിവസത്തിനുള്ളില്‍ കൃഷി അസി. ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കൃഷി ഓഫിസര്‍ പറഞ്ഞു. എച്ച്. സലാം എം.എല്‍.എ പരിശോധന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.ജി. സൈറസ്, ജില്ല പഞ്ചായത്ത് അംഗം ഗീത ബാബു, കൃഷി അസി. ഡയറക്ടര്‍ ജൂലി ലൂക്ക്, കൃഷി ഓഫിസര്‍ ബി. ജഗന്നാഥ്, പാടശേഖര സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.