കോട്ടായി: വറോഡ് കുളങ്ങര വെള്ളാട്ട് കൃഷ്ണകൃപയിൽ ശ്രീകുമാറിന്റെ കൃഷിത്തോട്ടത്തിൽ വിളഞ്ഞത് 78 കിലോഗ്രാം ഭാരമുള്ള വാഴക്കുല. ജൈവ രീതിയിൽ കൃഷി ചെയ്യുന്ന ശ്രീകുമാറിന്റെ തോട്ടത്തിൽ എല്ലാതരം കാർഷിക ഉൽപന്നങ്ങളുമുണ്ട്.
വീടിനു ചുറ്റും ഒരിഞ്ച് സ്ഥലം ഒഴിവാക്കാത്ത ശ്രീകുമാറിന്റെ വാഴത്തോട്ടത്തിൽ കോട്ടായി കൃഷി ഭവനിൽനിന്ന് ലഭിച്ച നേന്ത്രവാഴയിൽനിന്നാണ് ഒരു കുലയിൽ 78 കിലോഗ്രാം തൂക്കമുള്ള കായകൾ ലഭിച്ചത്. കൂറ്റൻ വാഴക്കുല കാണാൻ നിരവധി പേരാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.