കോഴിക്കോട്: സിറ്റി പൊലീസിെൻറ ആൾതാമസം തുടങ്ങാത്ത ക്വാർേട്ടഴ്സ് ഭൂമിയിൽ വൻ പച്ചക്കറി കൃഷി. റാം മോഹൻ റോഡിലെ ക്രെംബ്രാഞ്ച് ഒാഫിസിനോട് ചേർന്നുള്ള പൊലീസ് ക്വാർേട്ടഴ്സ് ഭൂമിയിലാണ് നഗരത്തിന് പച്ചപ്പേകി 1500 ഗ്രോബാഗുകളിലായി കൃഷി ആരംഭിച്ചത്.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം ജൈവഹരിത മണ്ഡലമായതിെൻറ ഭാഗമായാണ് ജൈവകൃഷി വ്യാപകമാക്കുന്നത്. ക്വാർേട്ടഴ്സ് ഭൂമി പൂർണമായും നിരപ്പാക്കി ഗ്രോബാഗുകൾ സ്ഥാപിച്ച് തൈകൾ നട്ടുകഴിഞ്ഞു. അടുത്ത ദിവസം ഇവയെ കമ്പിവേലി ഉൾപ്പെടെ െകട്ടി സംരക്ഷിക്കും. തുള്ളിനന സംവിധാനവും ഏർപ്പെടുത്തും.
മെയ്ക്ക് ഇന്ത്യ ഒാർഗാനിക് പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 3500 ഗ്രാമങ്ങളിൽ ൈജവപച്ചക്കറി കൃഷി നടത്തുന്നുണ്ട്. ഇൗ പദ്ധതിയിലുൾപ്പെടുത്തിയാണ് േഡാ. എം.കെ. മുനീർ എം.എൽ.എ പ്രതിനിധാനം ചെയ്യുന്ന സൗത്ത് മണ്ഡലത്തെ നേരത്തേ കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ ജൈവ ഹരിത മണ്ഡലമായി പ്രഖ്യാപിച്ചിരുന്നു. ഇതിെൻറ തുടർച്ചയായാണ് വിവിധ സ്ഥലങ്ങൾ കണ്ടെത്തി കൃഷി നടത്തുന്നത്. സ്പൈസസ് പ്രൊഡൂസർ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പൊലീസ് ക്വാർേട്ടഴ്സ് വളപ്പിലെ കൃഷിക്ക് നാലുലക്ഷത്തോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി എം.ഡി റിയാസ് കടവത്ത് പറഞ്ഞു. സ്ഥലവും െവള്ളവും അനുവദിച്ചതിനാൽ കൃഷി വിഭവങ്ങൾ പൂർണമായും സൗജന്യമായി സിറ്റി പൊലീസിലെ സേനാംഗങ്ങൾക്ക് നൽകുകയാണ് െചയ്യുക. തക്കാളി, വെണ്ട, പയർ, പച്ചമുളക്, വഴുതന, ചീര, പടവലം തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്യുന്നത്.
നഗരസഭ ഒാഫിസ് വളപ്പിൽ 200 ഉം മേയർ ഭവനിൽ 300 ഉം ഗ്രോ ബാഗുകളിൽ ഉടൻ കൃഷി തുടങ്ങും.
പദ്ധതിയുടെ ആദ്യപടിയായി സിറ്റി പൊലീസ് മേധാവി ഒാഫിസ് വളപ്പിലും മുനീർ എം.എൽ.യുടെ വീടിെൻറ ടെറസിന് മുകളിലും കൃഷി നടത്തിയിരുന്നു. വിവിധ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ടും ബിസിനസുകാരിൽ നിന്നുള്ള സംഭാവനകളും ശേഖരിച്ചാണ് പദ്ധതിക്കാവശ്യമായ പണം കണ്ടെത്തുന്നത്. രണ്ടും മൂന്നും മാസംകൊണ്ട് പൂർണമായും വിളവെടുക്കാവുന്നതാണ് കൃഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.