ക​ളനെ​ല്ല് വ്യാ​പ​ക​മാ​യ പു​തു​ശേ​രി​ക​ട​വി​ലെ നെ​ൽ​വ​യ​ൽ

നെൽകർഷകർക്ക് ഭീഷണിയായി കളനെല്ല് വ്യാപകം

തരുവണ: കതിര് വരും മുമ്പേ കള നെല്ല് വ്യാപകമാകുന്നത് കർഷകർക്ക് ദുരിതമാകുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പുതുശേരിക്കടവ്, കുറുമ്പാല, കുപ്പാടിത്തറ എന്നീ പ്രദേശങ്ങളിലെ വയലുകളിലാണ് കളനെല്ല് വ്യാപകമായിരിക്കുന്നത്. പാടങ്ങളിൽ ഞാറിനെക്കാൾ ഒന്നരയടിയോളം ഉയർന്ന് വളരുന്ന കള നെല്ല് ശാഖകളായി കതിരിട്ട് ഞാറുകൾക്ക് മീതെ അടിയുന്നതോടെയാണ് കൃഷി നശിക്കുന്നത്.

നെൽകതിരുകൾക്ക് പകരം ഇവ നെൽപാടങ്ങളിൽ വ്യാപകമാകുന്നതോടെ നെൽകൃഷി നശിക്കുന്ന അവസ്ഥയാണുള്ളത്. പ്രദേശത്തെ വയലുകളിൽ വ്യാപകമായി കതിരിട്ട നെല്ലിനേക്കാൾ കൂടുതൽ ഇവ വളർന്നുനിൽക്കുകയാണ്. പുതുശേരികടവിലെ ഒമ്പത് ഏക്കറോളം നെൽപാടം കൃഷിയിറക്കുന്നതിന് പലരിൽനിന്നായി പാട്ടത്തിനെടുത്ത കേളുവിന്‍റെയും കരിപ്പാൽ ഷിബുവിന്‍റെയും പാടങ്ങളിൽ നെല്ലിന് പകരം കള നെല്ലാണ് വിളഞ്ഞത്.

Tags:    
News Summary - Weeds are widespread as a threat to rice farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.