Representational Image

കാടുകയറാതെ കാട്ടാനകൾ: ആശങ്ക മാറാതെ കർഷകർ

പുതുപ്പരിയാരം: കാട്ടാനകൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ കർഷകരുടെ ഭീതിയും ആശങ്കയും ഒഴിയുന്നില്ല. മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളിലെ മലമ്പ്രദേശ മേഖലയിലെ കർഷകർക്കാണ് വിളനാശ ഭീതിയുള്ളത്. കയ്യറ, നൊച്ചുപ്പുള്ളി എന്നിവിടങ്ങളിൽ കൊയ്ത്തിനൊരുങ്ങിയ പാടങ്ങളിൽ വിള സംരക്ഷിക്കുന്നത് ഇവർ രാവും പകലും കാവലിരുന്നാണ്. നൊച്ചിപ്പുള്ളിയിൽ പിടിയാന ഷോക്കേറ്റ് ചെരിഞ്ഞ പശ്ചാത്തലത്തിൽ കൂടെയുണ്ടായിരുന്ന മറ്റ് കാട്ടാനകൾ ജനവാസ മേഖലക്കടുത്ത് കുറ്റിക്കാടുകളിലും പറമ്പിലും പകൽ തമ്പടിച്ച് രാത്രി ഇരുട്ടിയാൽ ജനവാസ മേഖലയിൽ കറങ്ങുകയാണ്. ഇത് തദ്ദേശവാസികളിലും കർഷകരിലും ആനപ്പേടി ഇരട്ടിപ്പിച്ചു. കാട്ടാനകൾ കഴിഞ്ഞദിവസം പോലും കൊയ്യാറായ നെൽപാടങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ഏകദേശം 20 ഏക്കർ സ്ഥലത്തെ നെൽകൃഷി കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. കാട്ടാനപ്പേടി കാരണം അതിരാവിലെയും രാത്രി ഇരുട്ടിയാലും ജനം വീടിന് പുറത്തിറങ്ങാൻ ഭയപ്പെടുന്നു.കാട്ടാന സാന്നിധ്യമുള്ള നൊച്ചിപ്പുള്ളിയിലും പരിസരങ്ങളിലും വനം ദ്രുത പ്രതികരണ സേന നിരീക്ഷണം ഊർജിതപ്പെടുത്തി.

ഡി.എഫ്.ഒ ഓഫിസ് മാർച്ചുമായി കർഷകർ

കൊ​ല്ല​ങ്കോ​ട്: ജ​ന​വാ​സ മേ​ഖ​ല​യി​​ലെ കാ​ട്ടാ​ന​ശ​ല്യ​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഒ​ക്ടോ​ബ​ർ ആ​റി​ന് ഡി.​എ​ഫ്.​ഒ ഓ​ഫി​സ് മാ​ർ​ച്ചു​മാ​യി ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി. കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ നി​സം​ഗ​ത തു​ട​രു​ക​യാ​ണെ​ന്ന്​ യോ​ഗം വി​ല​യി​രു​ത്തി. സ​മി​തി ര​ക്ഷാ​ധി​കാ​രി ചി​ദം​ബ​ര​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സ​ഹ​ദേ​വ​ൻ, സി. ​പ്ര​ഭാ​ക​ര​ൻ, കെ. ​സ​ഹ​ദേ​വ​ൻ, ആ​ർ. മ​നോ​ഹ​ര​ൻ, കെ. ​ശി​വാ​ന​ന്ദ​ൻ, സി. ​വി​ജ​യ​ൻ, എ. ​സാ​ദി​ഖ്, എം. ​അ​നി​ൽ ബാ​ബു, പി. ​ഹ​രി​ദാ​സ് ചു​വ​ട്ടു​പാ​ടം, കെ. ​ഗോ​പി, കെ.​വി. വേ​ണു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Wild elephant Unrelenting concern Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.