പു​ൽ​പ​ള്ളി​യി​ലെ

പ​ച്ച​ക്ക​റി​കൃ​ഷിത്തോ​ട്ടം 

വന്യമൃഗശല്യവും വിലയിടിവും; പച്ചക്കറി കൃഷിയിൽനിന്ന് കർഷകർ പിന്മാറുന്നു

പുൽപള്ളി: വയനാട്ടിൽ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരുടെ എണ്ണം നാൾക്കുനാൾ കുറയുന്നു. വിലയിടിവും വന്യജീവി ശല്യവുമാണ് പച്ചക്കറി കൃഷിയിൽ നിന്ന് കർഷകരെ പിന്മാറാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഒരു കാലത്ത് പച്ചക്കറി ഗ്രാമങ്ങളായിരുന്ന പുൽപള്ളിക്കടുത്ത പാക്കം, ദാസനക്കര, നീർവാരം പ്രദേശങ്ങളിലെല്ലാം കൃഷി പാടേ കുറഞ്ഞ അവസ്ഥയാണ്.

പാവൽ, പയർ, പടവലം തുടങ്ങിയ പച്ചക്കറികളാണ് കൂടുതൽ കർഷകരും കൃഷി ചെയ്യുന്നത്. അനുകൂലമായ കാലാവസ്ഥയും കമ്പോളവുമുണ്ടെങ്കിൽ കർഷകർക്ക് മികച്ച നേട്ടം ലഭിക്കുമായിരുന്നു.

പച്ചക്കറികൾക്ക് സുസ്ഥിരമായ വില ഇല്ലാത്തതാണ് കർഷകരെ അലട്ടുന്നത്. കബനി നദീതീരം പച്ചക്കറി കൃഷിക്ക് വളരെ അനുകൂലമാണെന്നാണ് കർഷകർ പറയുന്നത്. പച്ചക്കറികൾക്ക് ന്യായമായ തറവില സർക്കാർ ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. പച്ചക്കറിക്കും പൂകൃഷിക്കും അനുകൂലമായ മണ്ണും കാലാവസ്ഥയുമുള്ള വയനാട്ടിൽ സർക്കാർ സഹായം കൂടി ഉണ്ടെങ്കിൽ അയൽസംസ്ഥാനങ്ങളിലെ പോലെ ഇവിടെയും പച്ചക്കറി കൃഷി ലാഭകരമാക്കാം. എന്നാൽ, അതിനുള്ള സഹായങ്ങൾ സർക്കാർ ഭാഗത്തുനിന്നുണ്ടാവുന്നില്ല. ജലസേചനക്കുറവും കൃഷിയെ ബാധിക്കുന്നു

Tags:    
News Summary - Wildlife and price decline-Farmers are withdrawing from vegetable cultivation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.