നന്മണ്ട: ബി.ടെക് ബിരുദധാരിയായ ഷമൽ ലോക്ഡൗൺ കാലം പാഴാക്കിയില്ല. ഒരു സെൻറ് ഭൂമിയിൽ മത്സ്യകൃഷിയും പച്ചക്കറി കൃഷിയും നടത്തി യുവകർഷകർക്ക് വഴികാട്ടിയാകുന്നു. പൊയിൽത്താഴം ചെക്കനാരി ഷമലാണ് പുതിയ കൃഷിരീതി പ്രാവർത്തികമാക്കുന്നത്.
വിദേശ രാജ്യങ്ങളിൽ ഒട്ടേറെ പരീക്ഷണങ്ങൾക്കുശേഷം വിജയം കൈവരിച്ച അക്വാപോണിക്സ് കൃഷിരീതിയാണിത്. തെൻറ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുകയും അവരുടെ സഹായത്തോടെ കൃത്രിമ കുളം നിർമിക്കുകയും ചെയ്തു.
കുളത്തിൽ ആയിരം ചിത്രലാട മത്സ്യക്കുഞ്ഞുങ്ങളാണുള്ളത്. ഒരു സെൻറ് ഭൂമിയിൽ പകുതി ഭാഗം മീൻ വളർത്തുന്നതിനും പകുതി ഭാഗം പച്ചക്കറി കൃഷിക്കുമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല പച്ചക്കറിത്തൈകൾക്ക് വളം നൽകാറില്ല. പകരം കുളത്തിൽ അടിയുന്ന മത്സ്യവിസർജ്യം മോട്ടോറും പൈപ്പുകളും ഉപയോഗിച്ച് തൈകൾക്കരികിലെത്തിക്കുന്നു. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ കണ്ടെത്താനും ഇതുവഴി സാധിക്കുന്നതായി ഷമൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.