ഫൈ​സ​ലി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ

നി​ന്നും ല​ഭി​ച്ച ഭീ​മ​ൻ ക​പ്പ

ജൈവ വളത്തിൽ വിളയിച്ച ഭീമൻ മരച്ചീനിയുമായി ഫൈസൽ

മേപ്പയൂർ: ചെറുവണ്ണൂരിലെ നെല്ലിയോട് പൊയിൽ ഫൈസലിന്റെ കൃഷിയിടത്തിലെ മരച്ചീനിയുടെ ഒരു മുരടിൽ നിന്ന് ലഭിച്ചത് 45 കിലോഗ്രാം കപ്പയാണ്. ഒരു കപ്പയുടെ മാത്രം തൂക്കം 20 കിലോഗ്രാമുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് കൃഷി ചെയ്തതെന്ന പ്രത്യേകതയും ഉണ്ട്.

മൊട്ടക്കുന്നിനെ കൃഷിയിടമാക്കി സമ്മിശ്ര കൃഷി ചെയ്യുന്ന ഫൈസൽ മികച്ച കർഷകനാണ്. മരച്ചീനി ഉൾപ്പെടെ ഉള്ള കൃഷിക്ക് ഇദ്ദേഹത്തിന്റെ ഫാമിൽ വളർത്തുന്ന കോഴികളുടെ വളം മാത്രമാണ് ഉപയോഗിക്കുന്നത്. വാഴ, ചേന, കൂർക്കൽ, ചേമ്പ് എന്നിവയുടെ കൃഷിയും ഉണ്ട്.

കാർഷിക നഴ്സറിയും ഫൈസൽ ഒരുക്കിയിട്ടുണ്ട്. കുള്ളൻ തെങ്ങിൻ തൈ, വിവിധയിനം പ്ലാവ് - മാവ് തൈകളെല്ലാം നഴ്സറിയിൽ ലഭ്യമാണ്. 4000 കോഴികളുള്ള ബ്രോയ് ലർ കോഴി ഫാം, നൂറോളം മുട്ട കോഴികൾ, പശു എന്നിവയും ഉണ്ട്. ഡ്രിപ് ഇറിഗേഷൻ സംവിധാനം വഴി തുള്ളിനന കൊടുത്താണ് വേനലിൽ നിരപ്പം സ്റ്റേഡിയത്തോട് ചേർന്നുള്ള ഈ തോട്ടത്തിൽ കൃഷി ചെയ്യുന്നത്. 

Tags:    
News Summary - Faisal with giant tapioca grown on organic manure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.