ഗിന്നസിലേക്ക് ജോണിന്‍െറ വെണ്ടക്ക് ഇനി അര ഇഞ്ച് ദൂരം

കാല്‍ നൂറ്റാണ്ടിലേറെയായി ജൈവപച്ചക്കറി കൃഷിനടത്തുന്ന ചാവക്കാട്ട് പാലയൂര്‍ സ്വദേശി തലക്കോട്ടൂര്‍ ടി.എഫ്. ജോണിന്
ഗിന്നസ് ബുക്കില്‍ കയറാന്‍ അര ഇഞ്ച്  മാത്രം ബാക്കി. ജോണിന്‍െറ മുറ്റത്തും ​ടെറസിലും വളര്‍ന്നു നിന്ന ആനക്കൊമ്പന്‍  വെണ്ടയുടെ വിളവെടുത്തപ്പോഴാണ് ജോണ്‍ കൊമ്പന്‍മാരുടെ അളവെടുത്തത് . വിളവെടുപ്പില്‍കിട്ടിയ അമ്പതോളം ആനക്കൊമ്പന്‍ വെണ്ടക്കകളില്‍ പതിനേഴര ഇഞ്ച്​ വലുപ്പമുള്ളവന്‍. ഗിന്നസ് ബുക്കില്‍ കയറിയ ഏറ്റവും വലിയ വെണ്ടക്കയുടെ വലുപ്പം പതിനെട്ട്​ ഇഞ്ചാണ്. ജൈവവളം മാത്രമിട്ട്​വളര്‍ത്തുന്ന ഗിന്നസ് വെണ്ട ത​ൻറ മുറ്റത്തും പൂക്കുക തന്നെ ചെയ്യുമെന്ന് ഉറച്ച ആത്മവിശ്വാസത്തിലാണ് അദ്ദേഹം. 
വിദേശത്തുനിന്നും വിരമിച്ച് നാട്ടിലെത്തിയശേഷമാണ്​  ജോണ്‍ പച്ചക്കറികൃഷിയിലേക്ക്​ തിരിഞ്ഞത്​. വീടുനില്‍ക്കുന്ന സ്ഥലത്തും പുറംപറമ്പുകളിലും നെല്‍കൃഷിയാണ് ആദ്യം തുടങ്ങിയത്. ഇതിന്‍െറ ചെലവും വരവും മുട്ടാതായതോടെ മറ്റ്​ കൃഷികളിലേക്ക്​ തിരിഞ്ഞു. തെങ്ങുകൃഷിയില്‍ ഒരുകൈനോക്കി . ഇടവിളകളായി മറ്റു പച്ചക്കറികളും ഇറക്കി. ഇപ്പോള്‍ വിവിധയിനം വാഴകൾ,  കൊള്ളി, പയൾ, മത്തങ്ങ, കുമ്പളങ്ങ, കൂര്‍ക്ക തുടങ്ങി ശുദ്ധമായ കൃഷിയാണ് ജോണിന്‍െറ പുരയിടത്തില്‍ വിളഞ്ഞുകിടക്കുന്നത് . മുമ്പ് നാട്ടില്‍ ജനങ്ങളെ ജൈവകൃഷിയിലേക്ക്​ ആകര്‍ഷിക്കാനുള്ള ശ്രമങ്ങളില്‍ കൃഷി ഉദ്യോഗസ്ഥര്‍ മാതൃകയായി കാണിച്ചുകൊടുത്തിരുന്നത് ജോണ്‍ചേട്ടനെയാണ്. സമീപവാസികള്‍ക്ക് വിത്തും തൈകളും കൊടുക്കുന്നതിന് അദ്ദേഹത്തിന്  മടിയുമില്ല. പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ കൃഷി ആരംഭിച്ചപ്പോള്‍ ഉപദേശകനായി ഒപ്പം നിന്നത് ജോണായിരുന്നു. നഗരസഭയുടെ മികച്ച ജൈവ സമഗ്ര കൃഷി വിഭാഗത്തില്‍ മികച്ച കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാലയൂര്‍ കാര്‍ഷിക ക്ലബി​​െൻറ കണ്‍വീനര്‍ കൂടിയാണ് ജോൺ. വാകയിലെ പറമ്പില്‍ നെല്‍കൃഷി ചെയ്യുന്ന കാലത്ത് 20 വർഷം മുമ്പാണ് ആനക്കൊമ്പന്‍ വെണ്ടയുടെ വിത്ത് കിട്ടുന്നത്. പിന്നീടവനെ വിട്ടിട്ടില്ല . കൃഷി ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും അനുസരിച്ചാണ്  കൃഷി.
 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.