വെള്ളരി; വിവേകാനന്ദന്‍െറ വിഷു സ്പെഷല്‍

20 വര്‍ഷത്തോളമായി നാട്ടുകാര്‍ക്കും ഗള്‍ഫ് മലയാളികള്‍ക്കും വേണ്ടി സ്വര്‍ണ വര്‍ണ വിഷു വെള്ളരി ഒരുക്കുകയാണ് ഇയ്യാല്‍ കുന്നത്ത് വീട്ടില്‍ വിവേകാനന്ദന്‍. കേച്ചേരി ചെമ്മംതിട്ട അമ്പലത്തിന്‍െറ പിറകില്‍ പാടത്തേക്ക് ഇറങ്ങിയാല്‍ വിവേകാനന്ദന്‍െറ വെള്ളരി തോട്ടത്തിലത്തൊം. പൊന്നുരുക്കുന്ന സൂര്യനഭിമുഖമായി നിരന്ന സ്വര്‍ണ വെള്ളരികള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ്.വിവേകാനന്ദന്‍െറ വിഷു വെള്ളരി തോട്ടത്തില്‍ വൈവിധ്യങ്ങളേറയാണ്. വെള്ളരിയോടൊപ്പം കക്കിരി, കുമ്പളം, മത്തന്‍, പൊട്ടുവെള്ളരി തുടങ്ങിയവയും കൃഷി ചെയ്യുകയാണ്  പതിവ്.

വര്‍ഷങ്ങളായി നടന്ന പരാഗണത്താല്‍ ഉണ്ടായ പുത്തന്‍ പരമ്പരകള്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയമാണ്. ഇതില്‍ നീളത്തിലുള്ളത്, ഗോളാകൃതിയുള്ളത്, കാമ്പുള്ളത്, മധുരമുള്ളത്, ഉരുണ്ടു നീണ്ടത് ഇങ്ങനെ വൈവിധ്യം ഏറെയാണ്. ചെറുപ്രായത്തില്‍ വെള്ള നിറത്തില്‍ കാണുന്ന കായ്കള്‍ മൂപ്പത്തെുമ്പോഴേക്കും സ്വര്‍ണവര്‍ണമാകുകയും ചെയ്യും. സാധാരണ വെള്ളരിയുടെ പുറത്ത് കാണുന്ന വരകള്‍ വിവേകാനന്ദന്‍െറ വിഷു വെള്ളരികളില്‍ കാണാറില്ല.
വിളവിലെ മേന്മയും വൈവിധ്യവും കണ്ട കൃഷി അസി. ഡയറക്ടര്‍ ടെസമ്മ തോമസാണ് തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തെ സമീപിച്ചത്. കായ്കളില്‍ എല്ലാം തന്നെ കാമ്പ് കൂടുതലാണ്.
വിവേകാനന്ദ വെള്ളരി വിത്തിനവുമായി പോകുന്ന കര്‍ഷകര്‍ക്ക് പലപ്പോഴും ഒരേ സ്വഭാവ സവിശേഷതകള്‍ ഉള്ള കായ്കള്‍ കിട്ടാറില്ല. ഈ ജനിതക വൈവിധ്യം ഗവേഷണ വിധേയമാക്കേണ്ടതാണെന്ന് ശാസ്ത്രജ്ഞയായ ഡോ. ജലജ എസ്. മേനോന്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.