80 കാലികള്‍; 600 ലിറ്റര്‍ പാല്‍; പുരസ്കാര നിറവില്‍ നിഷ

പത്ത് പശുക്കളില്‍ നിന്ന് ആരംഭിച്ചതാണ് ഇടുക്കി ജില്ലയിലെ പുറപ്പുഴ കാവനാല്‍ നിഷ ബെന്നിയുടെ ക്ഷീരമേഖലയിലെ ചുവട് വെയ്പ്. ഇന്ന് പശുക്കള്‍ 80. ഇപ്പോഴിതാ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍ വഴി ഏറ്റവും കൂടുതല്‍ പാല്‍ വിപണനം നടത്തിയതിനുള്ള സംസ്്ഥാന ക്ഷീര വകുപ്പിന്‍െറ ഈ വര്‍ഷത്തെ ക്ഷീര സഹകാരി പുരസ്കാരവും . പ്രയത്നത്തിനുള്ള പ്രതിഫലം,നിഷ സന്തോഷവതിയാണ്.
ദിവസം 600 ലിറ്റര്‍ പാലാണ് ഈ ഫാമില്‍ നിന്ന് വിപണിയിലത്തെുന്നത്. കോണ്‍ട്രാക്ടറായ ബെന്നിയുടേത് കാര്‍ഷിക കുടുംബമാണ്്. അങ്കമാലി സ്വദേശിനിയായ നിഷയെ വിവാഹം കഴിച്ചതോടെ വീട്ടിലെ കൃഷിയും കാര്‍ഷിക വൃത്തിയുമായി ഇവര്‍ വേഗം ഇണങ്ങിച്ചേര്‍ന്നു. നിഷക്ക്  ഒരു കിടാരിയോട് തോന്നിയ കൗതുകമായിരുന്നു ഇന്ന് 80 പശുക്കളടങ്ങുന്ന ഈ ഫാമിന്‍െറ തുടക്കം. കൗതുകത്തിന്‍െറ പുറത്ത് ബെന്നിയോട് അതിനെ സ്വന്തമാക്കണമെന്ന് നിഷ അറിയിക്കുകയായിരുന്നു. അമ്മു എന്ന വിളിപ്പേരും കിടാരിക്ക് നല്‍കി. അമ്മുവിന്‍െറ പരിചരണത്തില്‍ താല്‍പര്യം കണ്ട് പത്ത് പശുക്കളെ പരീക്ഷണാര്‍ഥം ബെന്നി നിഷക്ക് അഞ്ചുവര്‍ഷം മുമ്പ് വാങ്ങി നല്‍കുകയായിരുന്നു.
വീടിനോട് ചേര്‍ന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ ഫാം പിന്നീട് നിര്‍മിച്ചു. സംഗീതവും ചൂടിന് ആശ്വാസവുമായി ശീതീകരണ സംവിധാനവും ലഭിച്ചതോടെ പശുക്കള്‍ ആവോളം പാല്‍ ചുരത്തി. പിന്നീട് ഇവരെത്തേടി ക്ഷീര വകുപ്പിന്‍െറ ജില്ലാ ബ്ളോക്ക് പുരസ്കാരങ്ങള്‍ ഒന്നൊന്നായി എത്തിത്തുടങ്ങി. ഇത് നിഷയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. വൈകാതെ പശുക്കളുടെ എണ്ണം 80 ലേക്ക് ഉയര്‍ന്നു.
20 സെന്‍റ് സ്്ഥലത്താണ് ഫാം സ്ഥിതി ചെയ്യുന്നത്. 60 കറവപ്പശുക്കളാണ് ഇപ്പോള്‍ ഫാമിലുള്ളത്. 20 കിടാരികളും ഉണ്ട്. ഇതിനിടെ നിഷയും കുടുംബവും പുത്തന്‍കുരിശിലേക്ക് സ്ഥലം മാറിയെങ്കിലും ആഴ്ചയില്‍ മൂന്നുദിവസം പശുക്കളുടെ പരിപാലനത്തിനായി പുറപ്പുഴയിലുണ്ടാകും. പശുക്കളെ കൂടാതെ, താറാവ്, കോഴി, കാട എന്നിവയും ഫാമിനോട് ചേര്‍ന്ന് വളര്‍ത്തുന്നു.  ജോലിക്കാരായി അഞ്ചുപേര്‍ എപ്പോഴും ഉണ്ടാകും. കണ്ണൂര്‍ സ്വദേശി ആന്‍റണി ചാക്കോയ്ക്കാണ് ഫാമിന്‍െറ മേല്‍നോട്ടം. പുല്‍കൃഷി, മണ്ണിര കമ്പോസ്റ്റ് ,രണ്ട് ബയോഗ്യാസ് പ്ളാന്‍റുകള്‍ എന്നിവയും റബര്‍, വാഴ , നെല്ല്, കവുങ്ങ് തുടങ്ങി എല്ലാത്തരത്തിലുളള കൃഷികളുടെയും വിളനിലം കൂടിയാണ് നിഷയുയെും ബെന്നിയുടെയും ഫാമിന് സമീപത്തെ കൃഷിയിടം. പുരസ്കാരം തങ്ങള്‍ക്ക് ഏറെ ആവേശം നല്‍കുന്നതായും ശരാശരി ആയിരം ലിറ്റര്‍ പാലെങ്കിലും ഫാമില്‍ നിന്ന് ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും 43 കാരിയായ നിഷ പറയുന്നു. അനീറ്റ, അലീന, ആല്‍ബി എന്നിവരാണ് മക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.