??.??. ?????? ??????????????

ചാണ്ടിയുടെ മലഞ്ചരിവില്‍ തുള്ളി വെള്ളം പാഴാകില്ല

മലഞ്ചരിവിലെ കൃഷിയിലൂടെ കനകം വിളയിച്ചവനാണ്  തൊടുപുഴ കരിങ്കുന്നം വടക്കേക്കര ചാണ്ടി. അതിനാലാണ്  സംസ്ഥാനത്തെ മികച്ച ക്ഷോണി പരിപാലക കര്‍ഷകനുള്ള അവാര്‍ഡ് അദ്ദേഹത്തെ തേടിയത്തെിയത്. വി.കെ. ചാണ്ടിക്കാണ് കൃഷിവകുപ്പിന്‍െറ പുരസ്കാരം ലഭിച്ചത്. പുറപ്പുഴ പഞ്ചായത്തിലെ മലഞ്ചരുവിലാണ് മൂന്നേക്കര്‍ സ്ഥലത്ത് ചാണ്ടി മണ്ണ് സംരക്ഷണത്തിന്‍െറ മാതൃക തീര്‍ത്ത് കൃഷിയില്‍ പുതിയ രീതി അവലംബിച്ചത്. ചരിഞ്ഞ ഭൂപ്രദേശം കല്ല് കയ്യാലകെട്ടി തട്ടുകളാക്കിയാണ് കൃഷിയിറക്കിയത്. 200ഓളം കയ്യാലകള്‍ കൃഷിക്കു വേണ്ടി നിര്‍മിച്ചു. ജലദൗര്‍ലഭ്യം നേരിടുന്ന പ്രദേശത്ത് ആയിരത്തോളം മഴക്കുഴികളും തീര്‍ത്തു. ഇപ്പോള്‍ ചാണ്ടിയുടെ പുരയിടത്തില്‍ വീഴുന്ന ഒരു തുള്ളി വെള്ളംപോലും പാഴാകില്ല.

മൂന്നേക്കറില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് റബര്‍ കൃഷിയാണ്. ശേഷിക്കുന്ന ഒന്നരയേക്കറില്‍ ഭക്ഷ്യവിളകളാണ് കൃഷി ചെയ്യുന്നത്. സാധാരണ കൃഷിയിടങ്ങളില്‍ കാണാത്ത വൈവിധ്യമുണ്ട് വിളകള്‍ക്ക്. ഏത്തവാഴ, സ്വര്‍ണമുഖി, പാളയന്തോടന്‍, ഞാലിപ്പൂവന്‍, പൂവന്‍, ചുണ്ടില്ലാക്കണ്ണന്‍, ചെങ്കദളി എന്നിങ്ങനെ പോകുന്ന വാഴകളുടെ തന്നെ വൈവിധ്യം. കപ്പ, ചെറുകിഴങ്ങ്, നനകിഴങ്ങ്, ചേന, മാട്ടുകാച്ചില്‍, അടുതാപ്പ് കാച്ചില്‍, നൈജീരിയന്‍ കാച്ചില്‍ തുടങ്ങിയവയാണ് കിഴങ്ങിനങ്ങള്‍.

കരിങ്കുന്നത്തെ 10 സെന്‍റില്‍ പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. കൊടികുത്തിയിലെ കൃഷിയിടത്തില്‍ വിളയുന്ന കിഴങ്ങിനങ്ങളും വാഴക്കുലകളും വീട്ടുതൊടിയിലെ പച്ചക്കറികളും കരിങ്കുന്നത്ത് വഴിയോരച്ചന്തയില്‍ ചാണ്ടി നേരിട്ടാണ് വില്‍ക്കുന്നത്. വീടിനടുത്തുള്ള ഇടയാടിയിലെ അങ്കണവാടി കുട്ടികള്‍ക്ക് ഉച്ചക്ക് ചോറിനൊപ്പം നല്‍കാനുള്ള കറികള്‍ക്ക് പച്ചക്കറി നല്‍കുന്നതും ചാണ്ടിയാണ്. കരിങ്കുന്നം, പുറപ്പുഴ കൃഷിഭവനുകളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ വാട്ടര്‍ ഷെഡ് പദ്ധതിയുടെ പുറപ്പുഴ പഞ്ചായത്തിലെ മിത്ര കിസാനുമായിരുന്നു. ജെസിയാണ് ഭാര്യ. എകമകള്‍ ജിന്‍േറാമോള്‍ കുടുംബസമേതം ആസ്ട്രേലിയയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.