ആത്മീയതയോടൊപ്പം കൃഷിയിലും ശാന്തി നേടുകയാണ് ക്ഷേത്രപൂജാരിയായ ആർ.കെ. ശർമ. ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ അറുകാലിക്കല്‍ കിഴക്ക് മാങ്കൂട്ടം 'തത്വമസി'യില്‍ ആര്‍.കെ. ശര്‍മ എന്ന ആര്‍. കൃഷ്ണകുമാറാണ് വീടിനോടു ചേര്‍ന്ന് സമ്മിശ്രകൃഷി ചെയ്ത് വിളവെടുക്കുന്നത്. 1147 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള മഴമറയില്‍ ചീര, കോളിഫ്‌ളവര്‍, കാബേജ് തുടങ്ങിയവയാണ് ഇക്കുറി വിളവെടുത്തത്. പുറമേ 20 സെന്റ് കൃഷിസ്ഥലത്ത് ഏത്തവാഴ, ചീനി, കിഴങ്ങ്, കാച്ചില്‍, ചേമ്പ് തുടങ്ങിയവയും കൃഷി ചെയ്യുന്നു.
പുതിയതായി സാലഡ് കുക്കുമ്പര്‍ കൃഷി ചെയ്യാനൊരുങ്ങുകയാണ് ഇദ്ദേഹം. ജൈവകൃഷിയാണ് അവലംബിക്കുന്നതെന്നും ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയവയാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഭാര്യ സ്മിതയും മക്കള്‍ അനന്തുകൃഷ്ണയും അനാമികയും കൃഷിയില്‍ സഹായിക്കുന്നു.
സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചശേഷം വിളകള്‍ അയല്‍വാസികള്‍ക്കും സ്‌നേഹിതര്‍ക്കും നല്‍കുന്ന ഇദ്ദേഹം കൃഷി വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനുള്ള സഹായങ്ങള്‍ കൃഷിഭവനില്‍ നിന്ന് നല്‍കുന്നതായും ഏഴംകുളം കൃഷി അസിസ്റ്റന്റ് ടി. അനീഷ 'മാധ്യമ'ത്തോടു പറഞ്ഞു. വിവിധ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായും പൂജകള്‍ക്കും നേതൃത്വം നല്‍കുന്ന തനിക്ക് രണ്ടു വര്‍ഷമായി കൃഷിയിലും ആത്മനിര്‍വൃതി ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.