പത്തിരിപ്പാല: പരമ്പരാഗത വിത്തിനങ്ങളുപയോഗിച്ചുള്ള നെൽകൃഷിയിൽ കർഷകനായ കുണ്ടുകാവ് എൻ.ആർ കുട്ടികൃഷ്ണൻ കൊയ്തത് നൂറുമേനി. അര നൂറ്റാണ്ട് മുമ്പ് പ്രചാരത്തിലിരുന്ന വിത്തുകൾ ശേഖരിച്ച് ഒരു ഏക്കർ സ്ഥലത്തായിരുന്നു കൃഷി.
പട്ടാമ്പി ഗവേഷണ കേന്ദ്രത്തിലെത്തിയാണ് പത്തിലധികം പരമ്പരാഗത നെൽ വിത്തുകൾ ശേഖരിച്ചത്. കഴിഞ്ഞവർഷം 32 ഇനം നെൽവിത്തുകൾ കൃഷിയിറക്കിയിരുന്നു.
കൃഷ്ണകമോദ്, കറുത്ത നവര, ചെങ്കഴമ, തവളകണ്ണൻ, രക്തശാലി, കൊത്തമ്പാലികഴമ തുടങ്ങിയവയാണ് ഇത്തവണ കൃഷിയിറക്കിയത്. വെറും ജൈവവളം ഉപയോഗിച്ചാണ് കൃഷി. നീല നിറത്തിലുള്ള അരി നൽകുന്ന കൃഷ്ണകമോദ്, ഉഴിച്ചിലിന് ഉപയോഗിച്ചിരുന്ന ചെങ്കഴമ എന്നിങ്ങനെ കുട്ടികൃഷ്ണെൻറ പാടത്ത് നെല്ല് വിളഞ്ഞപ്പോൾ വിത്തിനായി നിരവധി കർഷകരാണെത്തുന്നത്.
പഴയകാല നെൽവിത്തുകളെ പുത്തൻ കർഷകരിലേക്ക് എത്തിക്കുകയാണ് ഉദ്ദേശം. ഇടവിളയായി മുതിരയും കൃഷി ചെയ്ത് വരുന്നു. കുണ്ടുകാവ് പാടശേഖരത്തിലെ പാടശേഖരസമിതി സെക്രട്ടറി കൂടിയാണ് എൻ.ആർ. കുട്ടികൃഷ്ണൻ. മുൻകൃഷി ഓഫിസറായിരുന്ന മുകുന്ദകുമാറിെൻറ സഹകരണവും കുട്ടികൃഷ്ണനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.