കേളകം: കൃഷിയിടത്തിൽ ജോലി ചെയ്യാതിരിക്കാൻ കാരണം കണ്ടെത്തുന്നതിന് ഗവേഷണം നടത്തുന്ന പുതുതലമുറക്ക് കണ്ടുപഠിക്കേണ്ട മാതൃകയുണ്ട് കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിൽ. പോളിയോ തളർത്തിയ കാലുകളുമായി ഊന്നുവടികളുടെ ബലത്തിൽ കൃഷിയിടത്തിലൂടെ തലങ്ങും വിലങ്ങും തുഴഞ്ഞ് നട്ടുനനച്ച് മണ്ണിൽ പൊന്നുവിളയിക്കുകയാണ് ചേലക്കൽ അനിൽ കുമാർ.
മണ്ണിനെ സ്നേഹിക്കുന്ന അനിൽകുമാറിെൻറയും കുടുംബത്തിെൻറയും കൃഷി ദൗത്യം നേരിട്ടുകണ്ട് പ്രശംസ ചൊരിയുകയാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ.
ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പോളിയോ ബാധിച്ച് ഇരുകാലുകളുടെയും സ്വാഭാവിക ചലനശേഷി നഷടപ്പെട്ട അനിൽകുമാർ രണ്ട് ഊന്നുവടികളുടെ സഹായത്താൽ നടന്ന് തെൻറ പിതാവിെൻറ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ ഭൂമിയിൽ വ്യത്യസ്ത രീതിയിലുള്ള കൃഷി ചെയ്യുന്നു.
കുത്തനെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലത്താണ് അനിലിെൻറ പടയോട്ടം. വാഴ, കുരുമുളക്, തീറ്റപ്പുല്ല്, പച്ചക്കറികൾ, ഫലവർഗങ്ങൾ, കമുക് എന്നിവയാണ് കൃഷി ചെയ്യുന്നത്. വീടിനോട് ചേർന്നുള്ള സ്ഥലത്ത് എട്ട് ആടുകൾ, 25 കോഴികൾ, ഒരു പോത്ത്, പശു എന്നിവയെ വളർത്തുന്നുമുണ്ട്.
തേനീച്ചപ്പെട്ടികളും ചെറിയൊരു കുളത്തിൽ അസോളയും ഉണ്ട്. പ്രായമായ മാതാപിതാക്കളും ഭാര്യയും മകനും മകളും കൃഷിയിൽ സഹായിക്കുന്നു. അനിലിെൻറ ആത്മവിശ്വാസവും ഊർജവും മാതൃകയാക്കണമെന്ന് കൃഷിയിടം സന്ദർശിച്ച കേളകം കൃഷി ഓഫിസർ കെ.ജി. സുനിൽ പറഞ്ഞു. ഒപ്പം അനിൽകുമാറിെൻറ മാതൃകക്ക് കൃഷി വകുപ്പിെൻറ ബിഗ് സല്യൂട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.