ഇനി ഗൾഫിലേക്കില്ല: മത്സ്യകൃഷിയിൽ പുതുപരീക്ഷണവുമായി സുഹൃത്തുക്കൾ

ചെറുവത്തൂർ: ഗൾഫിലേക്കുള്ള മടങ്ങിപ്പോക്കിന് കോവിഡ് പ്രതിബന്ധമായപ്പോൾ സുഹൃത്തിനൊപ്പം മത്സ്യകൃഷിയിലൂടെ അതിജീവനം തേടുകയാണ് പ്രവാസിയായ കെ.വി. ഷാജി. തെക്കേക്കാടിലെ ഷാജി കൂട്ടുകാരനായ കെ.വി. ദാസനൊപ്പമാണ് മത്സ്യകൃഷിയിൽ പുതുപരീക്ഷണങ്ങൾ നടത്തുന്നത്.

യു.എ.ഇയിൽ 12 വർഷം ജോലി ചെയ്തിട്ടും ലഭിക്കാത്ത സംതൃപ്തിയാണ് സ്വന്തം നാട്ടിൽ കൃഷിയിലൂടെ ലഭിച്ചതെന്നാണ് ഷാജിയുടെ സാക്ഷ്യപത്രം. 10 സെൻറ് ഭൂമിയിൽ നിർമിച്ച കുളത്തിൽ 1200ഓളം കൊളാഞ്ചിയുടെ വിത്തിറക്കിയാണ് ഈ രംഗത്തിറങ്ങിയത്. ഫിസിക്കൾച്ചറി​െൻറ സാധ്യത പഠിച്ചാണ് മത്സ്യകൃഷിയിൽ ചുവടുവെച്ചത്. ഒമ്പത് മാസം കൊണ്ട് വളർച്ച പൂർത്തിയാകുന്ന മത്സ്യമാണിത്.

കരിമീൻ വിത്ത് ഉൽപാദനത്തിന് കുളം, പ്രത്യേക സ്ഥത്ത് 200 കൊളോൻ കൃഷി, കൊക്കാൽ പ്രദേശത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1500 കരിമീൻ കുഞ്ഞുങ്ങൾ, വാഴകൃഷി, ഗ്രോബാഗ് കൃഷി, ഇടയിലെക്കാട് വയൽ ലീസിനെടുത്ത് നെൽകൃഷി, പത്തോളം പശുക്കളുടെ ഫാം എന്നിവ ഇവർ തുടങ്ങിക്കഴിഞ്ഞു. കൃഷി വ്യാപിക്കാൻ തന്നെയാണ് ഇവരുടെ ലക്ഷ്യവും. കൃഷിയോട് ആത്മാർഥത കാട്ടിയാൽ ചതിക്കില്ലെന്നതാണ് ഇവരുടെ അനുഭവ പാഠം. ഫിഷറീസ് വകുപ്പും നാട്ടുകാരും നൽകുന്ന പിന്തുണയും കൃഷിയെ നെഞ്ചോട് ചേർക്കാൻ ഈ കൂട്ടുകാർക്ക് കരുത്തേകുന്നു.

Tags:    
News Summary - friends with new experiments in fish farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.