ആകാശ വെള്ളരിയുമായി ടി.കെ. പ്രസാദ്

പ്രസാദി​െൻറ പുരയിടത്തിലുണ്ട്​, ശിംശപാവൃക്ഷം മുതൽ ആകാശവെള്ളരി വരെ

കൊടുമൺ (പത്തനംതിട്ട): വൈവിധ്യമാർന്ന അപൂർവ സസ്യങ്ങളുടെ സംരക്ഷകനായി പ്രസാദ്. രാമായണത്തിലെ ശിംശപാവൃക്ഷം മുതൽ ആകാശവെള്ളരി വരെ വിവിധ സസ്യങ്ങൾ ഇദ്ദേഹം നട്ടുവളർത്തുന്നു. അങ്ങാടിക്കൽ വടക്ക് പൗർണമിയിൽ റിട്ട​. ബി.ഡി.ഒ ടി.കെ. പ്രസാദാണ് വീട്ടുമുറ്റവും കൊടുമണ്ണിലെ രണ്ടര ഏക്കറോളം സ്ഥലവും വിവിധ ഇനം സസ്യങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നത്. വളരെ അപൂർവമാണ് ശിംശപ വൃക്ഷം. രാവണ​െൻറ അശോക വനിയിൽ വിരഹത്താൽ വ്യാധിപൂണ്ട് സീത ദേവി കഴിഞ്ഞിരുന്നത് ശിംശപ വൃക്ഷച്ചുവട്ടിൽ ആയിരുന്നുവെന്നാണ് ഐതിഹ്യം.

കൊടുമണ്ണിലെ വീട്ടുമുറ്റത്ത് ഇത് പൂത്ത് നിൽക്കുന്നത് കൗതുക കാഴ്ചയാണ്​. ഓക്സിജൻ കൂടുതൽ ഉൽപാദിപ്പിക്കുന്നതും തണൽ നൽകുന്നതുമായ വൃക്ഷമാണിത്. കൂമ്പ് വിരിഞ്ഞാണ് ഇല ഉണ്ടാകുന്നത്​. ശിംശപാവൃക്ഷം കാണാൻ ഇടക്ക്​ ആളുകൾ എത്താറുണ്ടെന്ന് പ്രസാദ് പറഞ്ഞു. ഔഷധസസ്യം എന്നതിലുപരി സുസ്ഥിര പച്ചക്കറിയായും മധുര ഫലമായും ഉപയോഗിച്ചുവരുന്ന ആകാശവെള്ളരിയും ഇവിടെയുണ്ട്. 200 വർഷത്തോളം ആയുസ്സുള്ള സസ്യമാണിത്. ജീവിതശൈല​ീ രോഗങ്ങളെ ചെറുക്കാൻ ഉത്തമമാണിത്​. ആർക്കും അനായാസം വീട്ടിൽ വളർത്താമെന്ന് പ്രസാദ് പറയുന്നു.

പ്രോട്ടീൻ, നാരുകൾ, ഇരുമ്പ്, കാത്സ്യം ഫോസ്ഫറസ് എന്നീ പോഷകങ്ങളാൽ സമ്പുഷ്​ടമാണ് ആകാശവെള്ളരി. പ്രമേഹം, രക്തസമ്മർദം, ആസ്ത്​മ, ഉദരരോഗങ്ങൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന ഔഷധമായി ആകാശ​െവള്ളരി മാറിക്കഴിഞ്ഞു. വിത്തുപയോഗിച്ചും തണ്ട് മുറിച്ചു നട്ടും ആണ്​ തൈകൾ ഉണ്ടാക്കുന്നത്. കറികൾക്കും സലാഡ് ആയും ജ്യൂസ് ആയിട്ടും ഉപയോഗിക്കാം.

ആകാശവെള്ളരിയുടെ ഇലകൾ കൊണ്ടുണ്ടാക്കുന്ന ഔഷധ ചായ ദിവസവും കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവ കുറക്കാനും സഹായിക്കുമെന്ന്​ പറയുന്നു. തണുപ്പുള്ള ഹൈറേഞ്ച് മേഖലയിൽ മാത്രം വളരുന്ന തേയിലയും കൊടുമണ്ണിൽ നട്ടുവളർത്തിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഇല നുള്ളിയെടുത്ത് നൽകാറുണ്ട്. പുളികളുടെ രാജാവായ രാജാപുളിയാണ് മറ്റൊന്ന്.

ഏറെ രുചിയും ഗുണവുമുള്ളതാണിത്‌. വിവിധ ഇനം പ്ലാവുകൾ, വിദേശ സസ്യങ്ങൾ, പപ്പായ ചെടികൾ, ചാമ്പകൾ, കമ്പിളി നാരകം, ആമ്പലുകൾ, വാഴകൾ, തെങ്ങുകൾ ഇവയൊക്കെ നട്ടുവളർത്തിയിട്ടുണ്ട്. 15ഓളം വിവിധ ഇനത്തിലുള്ള മാവുകൾ ഗ്രാഫ്റ്റ് ചെയ്ത് വളർത്തുന്നതും കൗതുകമാണ്. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന മരച്ചീനിയും കരിമീനും വളർത്തുന്നു. കൊടുമണ്ണിൽ ഫലവൃക്ഷ നഴ്സറിയും നടത്തുന്നുണ്ട്.

ഗ്രാമസേവകനായിട്ടാണ് ജോലിയിൽ പ്രവേശിച്ചത്. വകുപ്പുമായി ബന്ധപ്പെട്ട് സർക്കാർ പരിശീലനങ്ങളാണ് സസ്യ സംരക്ഷണ മേഖലയിലേക്ക് തിരിയാൻ ഇടയാക്കിയതെന്ന് പ്രസാദ് പറഞ്ഞു. വിവിധ ഗ്രാമപ്രദേശങ്ങളിൽ ജോലി ചെയ്തപ്പോൾ അപൂർവ സസ്യങ്ങൾ പരിചയപ്പെടാൻ ഇടയായി. ഒന്നരവർഷം മുമ്പാണ് ബി.ഡി.ഒ ആയി റിട്ടയർ ചെയ്തത്.  

Tags:    
News Summary - In Prasad's backyard, there is everything from shrimp to sky cucumber

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.