ഇരിട്ടി: ജീവിതത്തിലെ പ്രതിസന്ധിക്കിടയിലും നായ്ക്കുരണ കൃഷി ചെയ്ത് നേട്ടംകൊയ്ത് ഇരിട്ടി വട്ട്യറയിലെ വടവതി സതീഷ്. പെയിൻറിങ് ജോലിക്കിടെയുള്ള ഒഴിവുദിവസങ്ങളില്‍ രാത്രിയും പുലർച്ചയുമായാണ് കൃഷി. ഇതിനായി സ്വകാര്യ സ്ഥലം പാട്ടത്തിനെടുത്തിരിക്കുകയാണ്.
ജൂലൈയില്‍ കൃഷിയിറക്കി അടുത്ത മാര്‍ച്ച് ആകുമ്പോഴേക്കും വിളവെടുക്കാം. വിളെവടുത്ത് സംസ്കരിക്കുന്നതു വരെയുള്ള പ്രവൃത്തി ഏറെ ശ്രമകരമാണ്. തൊട്ടാല്‍ ചൊറിയും എന്നുള്ളതിനാല്‍ കോട്ടും ഗ്ലൗസും ഉള്‍പ്പെടെ ധരിച്ചാണ് സംസ്കരണ പ്രവൃത്തികള്‍.
ഒട്ടേറെ ഔഷധഗുണമുള്ള പൊടി കോട്ടക്കല്‍ ആര്യവൈദ്യശാലയിലും നാട്ടിലുമായാണ് വിൽപന നടത്താറുള്ളത്. വലിയ സാമ്പത്തികബാധ്യതയുള്ള ഈ കൃഷിക്ക് കൃഷിവകുപ്പിെൻറ ഒരു പ്രോത്സാഹനവും ആനുകൂല്യവും ലഭിക്കുന്നില്ല എന്നുള്ളതാണ് പ്രയാസമെന്ന് സതീഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.