തൃപ്പൂണിത്തുറ: റെയില്‍വേ കരാര്‍ ജോലികള്‍ വേണ്ടെന്നുവെച്ച് കന്നുകാലി വളര്‍ത്തല്‍ വരുമാനമാര്‍ഗമാക്കിയ തിരുവാങ്കുളം കടമാംതുരുത്തില് കെ.കെ. ചന്ദ്രനെത്തേടി സംസ്ഥാന സര്‍ക്കാറിെൻറ ക്ഷീരസഹകാരി അവാര്‍ഡ്. കുറഞ്ഞ ഭൂമിയില്‍ നൂറുമേനി വിജയം കൈവരിച്ചതിനാണ് എസ്.സി/എസ്.ടി വിഭാഗത്തിൽ ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡ് ചന്ദ്രനെ ലഭിച്ചത്.
2011ല്‍ രണ്ടുപശുക്കളുമായാണ് ഫാം ആരംഭിച്ചത്. ഇപ്പോള്‍ ഏഴുപശുക്കളും ഒരുകിടാവുമുണ്ട്. പ്രതിദിനം രാവിലെയും വൈകീട്ടുമായി ശരാശരി 60 ലിറ്റർ പാലാണ് ഉല്പാദനം.
ക്ഷീര സഹകരണ സംഘങ്ങള്‍, അയല്‍വാസികള്‍ എന്നിവിടങ്ങളിലാണ് വിപണനം. കുടുംബാവകാശമായി ലഭിച്ച 11 സെൻറ് സ്ഥലത്താണ് വീടും തൊഴുത്തും. സമീപത്തെ പാടം പാട്ടത്തിനെടുത്ത് പുല്ല്, കപ്പ, വാഴ എന്നിവയും കൃഷി ചെയ്തുവരുന്നു. ചന്ദ്രന് പിന്തുണയുമായി ഭാര്യ സുജാതയും ഒപ്പമുണ്ട്. മക്കള്‍: നന്ദിത (ബി.ഡി.എസ് വിദ്യാര്‍ഥി), നവീന്‍ (ബി.ഫാം വിദ്യാര്‍ഥി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.