പെരുമ്പിലാവ്: നെൽ കൃഷിയിൽ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി വിജയം കുറിക്കുകയാണ് കടവല്ലൂർ സ്വദേശി താഴാട്ടയിൽ മോഡേൺ ബഷീർ (54). കൃഷി വകുപ്പ് നിർദേശിക്കുന്ന അത്യുൽപാദന ശേഷിയുള്ള വിത്തുകൾക്ക് ഒപ്പം 10 വർഷത്തോളമായി ഇദ്ദേഹം നാടൻ ഇനങ്ങളും പരീക്ഷിക്കുന്നുണ്ട്. രക്തശാലി, ജീരകശാല, പാണ്ടി, തവളക്കണ്ണൻ തുടങ്ങി വിവിധ ഇനങ്ങൾ വിളയിക്കുകയും വിത്ത് സംരക്ഷിക്കുകയും ചെയ്യുന്നു. തൃശൂരിൽ നടത്തിയ വൈഗ കാർഷിക മേളയിൽ 30 ഇനം നാടൻ നെൽച്ചെടികൾ ഇദ്ദേഹം പ്രദർശിപ്പിച്ചിരുന്നു.
ഒട്ടേറെ പ്രതിസന്ധികൾ മറികടന്നാണ് നാടൻ ഇനങ്ങൾ കൃഷി ചെയ്യുന്നത്. വെള്ളക്കെട്ടും വരൾച്ചയും മൂലം കടവല്ലൂരിലെ പാടശേഖരങ്ങളിൽ ഉണ്ടാകുന്ന കൃഷി നാശമാണ് പ്രധാന ഭീഷണി. ബുദ്ധിമുട്ടുകൾ വർധിച്ചപ്പോൾ കൃഷി ചെയ്യുന്ന വിത്തിനങ്ങളുടെ എണ്ണം കുറച്ചു. ഇത്തവണ മൂന്നെണ്ണം മാത്രമാണ് കൃഷി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.