കരിന്തളത്തെ മോഹന​െൻറ മത്സ്യകൃഷി വിളവെടുപ്പ്

മത്സ്യകൃഷിയിൽ മോഹന​െൻറ വിജയഗാഥ

നീലേശ്വരം: വീട്ടുവളപ്പിൽ പ്രത്യേകം ഒ​​രുക്കിയ കുളത്തിൽ മത്സ്യകൃഷി നടത്തി കരിന്തളത്തെ എ.ആർ. മോഹന​െൻറ വിജയഗാഥ.

സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തി കിനാനൂർ-കരിന്തളം കൃഷിഭവൻ, ആത്​മ കാസർകോട്​ എന്നിവയുടെ സഹകരണത്തോടെ തയാറാക്കിയ പദ്ധതിയിലാണ് അസംവാള, തിലോപ്പിയ എന്നീ മത്സ്യങ്ങളെ വളർത്തിയത്. കുറുഞ്ചേരിയിൽനിന്നും ഒന്നിന് 13 രൂപക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിയത്.

ഏഴ് മാസം കൊണ്ട് കുഞ്ഞുങ്ങൾ വളർച്ചയെത്തി. ഒന്നര കിലോ വരെ തൂക്കമുണ്ട്. കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി മത്സ്യകൃഷി വിളവെടുപ്പ് ഉദ്​ഘാടനം ചെയ്തു.

പഞ്ചായത്തംഗം ഉമേശൻ വേളൂർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ്​ ടി.പി. ശാന്ത, ക്ഷേമകാര്യ സ്​ഥിരംസമിതി ചെയർപേഴ്​സൻ ഷൈജമ്മ ബെന്നി,എ.ഡി എം.സി. ഹരിദാസ്, സി.എച്ച്. ഇക്ബാൽ, ഡി.എം.സി. സുരേശൻ, സി.ഡി.എസ് ചെയർപേഴ്സൻ സെലിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - mohanan's success story in fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.