ലോകത്തിലെ ഏറ്റവും വിലയേറിയ പച്ചക്കറി, കിലോക്ക് വില ഒരു ലക്ഷം രൂപ

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ പച്ചക്കറിയാണ് അമരീഷ് സിങ് കൃഷി ചെയ്തത്. കിലോക്ക് ഒരു ലക്ഷം രൂപയാണ് വില. ഹോപ് ഷൂട്ട്സ് കൃഷിയിൽ വലിയ പരിജ്ഞാനമൊന്നുമില്ലാതിരുന്ന അമരീഷ് റിസെകെടുത്തുകൊണ്ടാണ് ഹോപ് ഷൂട്ട്സ് കൃഷിയിലേക്കിറങ്ങിയത്. ഇന്ത്യയിൽ ഈ പച്ചക്കറി കൃഷി ചെയ്യുന്ന ആദ്യ കൃഷിക്കാരനാണ് അമരീഷ്.


ഔറംഗാബാദ് ജില്ലയിലെ കരാമിന്ദ് ഗ്രാമത്തിലെ തന്‍റെ കൃഷിയിടത്തിലാണ് 38കാരനായ അമരീഷ് ഹോപ് ഷൂട്സ് കൃഷിയിറക്കിയത്. വാരാണാസിയിലെ ഇന്ത്യൻ വെജിറ്റബിൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് തൈകൾ കൊണ്ടുവന്നത്. രണ്ടര ലക്ഷം രൂപയാണ് അമരേഷ് ഹോപ് ഷൂട്ട്‌സ് കൃഷിക്കായി നിക്ഷേപിച്ചതെന്നാണ് റിപ്പോര്‍ട്ട്.


ഇന്ത്യൻ മാർക്കറ്റുകളിൽ ഹോപ്സ് ഷൂട്സ് കണ്ടെത്തുക പ്രയാസമാണ്. പ്രത്യേക ഓർഡറുകൾ വഴി മാത്രമാണ് ഇപ്പോൾ ഈ പച്ചക്കറി ലഭിക്കുന്നത്. മാത്രമല്ല, ഓർഡർ ചെയ്താൽ തന്നെയും ഡെലിവറി ചെയ്യുന്നത് ഏറെ നാളുകൾക്ക് ശേഷമാണ്. വലിയ ആഡംബര ഹോട്ടലുകളിൽ മാത്രമാണ് ഇവ ഉപയോഗിക്കുന്നതെന്ന് പറയാം.


ഹോപ് ഷൂട്ട്സ് വിലകൂടിയ താരമായി മാറിയതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അദ്ഭുതം കൂറുന്നുവരുണ്ടാകാം. ഈ ചെടിയുടെ പൂവ്, തണ്ട്, കായ എന്നിങ്ങനെ എല്ലാ ഭാഗങ്ങളും ഉപയോഗയോഗ്യമണ്. ഇവക്കെല്ലാം ഒന്നിൽ കൂടുതൽ ഉപയോഗങ്ങളുമുണ്ട്. ബിയർ വ്യവസായത്തിൽ സ്റ്റെബിലിറ്റി ഏജന്‍റായി ഈ സസ്യം ഉപയോഗിക്കുന്നു. ട്യുബർക്കുലോസിസിനെ തടയാൻ ഹോപ് ഷൂട്ട്സിന് കഴിയും. ഇതിലെ ആന്‍റി ഓക്സിഡന്‍റുകൾക്ക് ചർമത്തെ പരിപോഷിപ്പിക്കാനുള്ള ശേഷിയുണ്ട്.


ഹോപ് ഷൂട്ട്സിന്‍റെ തണ്ടുകൾ ഉത്കണ്ഠ, വിഷാദരോഗം എന്നീ രോഗങ്ങൾക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. അതിനാൽ തന്നെ ഹോപ് ഷൂട്ട്സിന് വലിയ വിലയാണ് ഈടാക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.