പെരുമണ്ണ വലിയ പാടത്ത് കൂട്ടായ്മയിൽ പായ ഞാറ്റടി രീതിയിൽ ഞാറൊരുക്കാൻ വിത്തിടുന്നു

പന്ത്രണ്ടര ഏക്രയിൽ നെൽകൃഷി; തിരിച്ച് വരും വലിയപാടത്തെ പച്ചപ്പ്

പന്തീരാങ്കാവ്: ഇടവേളക്കുശേഷം പെരുമണ്ണ വലിയ പാടത്ത് വീണ്ടും പച്ചപ്പൊരുങ്ങുന്നു. കർഷക കൂട്ടായ്മയും കനിവ് സ്വാശ്രയ സംഘവും ചേർന്നാണ് പന്ത്രണ്ടര ഏക്രയോളം വയലിൽ നെൽകൃഷിയൊരുക്കുന്നത്.

ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നാണ് വലിയ പാടം. റോഡിനോട് ചേർന്ന ഭാഗങ്ങൾ മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിയുകയും ബാക്കി സ്ഥലങ്ങളിൽ കൃഷി നാമാവശേഷമാവുകയും ചെയ്തതോടെ വലിയ പാടം ഭൂരിഭാഗവും തരിശായി മാറിയിട്ടുണ്ട്. നല്ല വളക്കൂറും ജല ലഭ്യതയുമുള്ള സ്ഥലമാണെങ്കിലും വർഷങ്ങളായി ഇവിടെ കൃഷി നാമമാത്രമാണ്. വയലുടമകളുടെ കൂട്ടായ്മയായ വലിയ പാടം പാടശേഖര സമിതിയും കനിവ് സ്വാശ്രയ സമിതിയും ചേർന്നാണ് ഇത്തവണ നെൽകൃഷിയൊരുക്കുന്നത്. സ്ഥലമുടമകളും കനിവ് പ്രവർത്തകരുമടങ്ങിയ 25 പേരാണ് കൃഷി കൂട്ടായ്മയിലുള്ളത്.

തരിശ് വയൽ നിലമൊരുക്കി വിത്തിട്ട് ഞാറ് മുളപ്പിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. കൃഷിഭവൻ വഴി സൗജന്യമായി ലഭിച്ച ഉമ നെൽവിത്താണ് ഞാറ്റടിക്ക് ഉപയോഗിച്ചത്. പായ ഞാറ്റടി രീതിയിലാണ് ഞാറ് മുളപ്പിക്കുന്നത്. 15 ദിവസത്തിന് ശേഷം ഇവ യന്ത്രസഹായത്തോടെ നടും. ഒറ്റക്ക് കൃഷിയിറക്കാൻ ധൈര്യമില്ലാതിരുന്ന സ്ഥലമുടമകൾ പലരും ഈ കൂട്ടായ്മയോടെ കൃഷിയിൽ സജീവമാണ്.

ജാമിഅ ബദരിയ്യ യത്തീംഖാനയുടെ ഉടമസ്ഥതയിലുള്ള 50 സെ​േൻറാളം സ്ഥലവും കൃഷിക്ക് ഉപയോഗിക്കുന്നുണ്ട്. ചാത്തമംഗലത്തെ ഹരിത കർമസേനയാണ് നിലമൊരുക്കിയത്.സംസ്ഥാന സർക്കാറി​െൻറ സുഭിക്ഷ കേരളം പദ്ധതിയിൽനിന്നും ആവേശമുൾക്കൊണ്ടാണ് നെൽകൃഷി. കനിവ് പ്രവർത്തകർ മറ്റിടങ്ങളിൽ കപ്പ, മഞ്ഞൾ, ചേമ്പ് തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കെ.കെ. രാഘവൻ, എം.സുധീഷ്, എം. അബ്​ദുറഹിമാൻ, നൈനാൻ കോയ പെരി​േശ്ശരി തുടങ്ങിയവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.