നേമം: പണ്ടാരക്കരി പാടശേഖരത്ത് വിളഞ്ഞ നെല്‍ ഇനി കല്ലിയൂര്‍ അരി എന്ന പേരില്‍ വിപണിയിലെത്തും. 35 വര്‍ഷമായി തരിശുകിടന്ന പാടത്താണ് നൂറുമേനി വിളഞ്ഞിരിക്കുന്നത്. മാര്‍ച്ച് 13നാണ് സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വിത്തെറിഞ്ഞ് കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 90 ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന മണിരത്‌ന വിത്താണ് വിതച്ചത്. ജൈവകൃഷിയിലൂടെ വിളവെടുക്കുന്ന നെല്ല് തനിമ ഒട്ടും കുറയാതെ തന്നെയാണ് 'കല്ലിയൂര്‍ അരി' എന്ന ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാന്‍ പോകുന്നത്. നേരിട്ടും ആമസോണ്‍, ഫ്ലിപ്കാര്‍ട്ട് ഓണ്‍ലൈന്‍ വഴിയും വില്‍പന നടത്താനാണ് തീരുമാനം.
കൊയ്ത്തുത്സവ ഉദ്ഘാടനവും ലോഗോ പ്രകാശനവും മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. നേമം ഏരിയ കമ്മിറ്റി അംഗം ജി. വസുന്ധരന്‍ അധ്യക്ഷത വഹിച്ചു.
ജില്ല കമ്മിറ്റി അംഗം എം.എം. ബഷീര്‍, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍, വാര്‍ഡ് മെംബര്‍ എം. സോമശേഖരന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ എം. ബാബുജാന്‍, എസ്.കെ. പ്രമോദ്, കെ. പ്രസാദ്, ജി.എല്‍. ഷിബുകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ. വസുന്ധരന്‍, വെള്ളായണി ലോക്കല്‍ സെക്രട്ടറി എസ്. ജയചന്ദ്രന്‍, പാപ്പനംകോട് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.