??????? ???? ??????? ??????? ????????????

ഈ വീടിന്​ മുന്നിൽ വന്നാൽ മധുരമൂറും ചക്കയുമായി പോകാം

ആമ്പല്ലൂര്‍ (തൃശൂർ): കോവിഡ്​ കാലത്ത്​ വ്യത്യസ്തമായ രീതിയില്‍ നാട്ടുകാര്‍ക്ക് ചക്ക നല്‍കുകയാണ് പുതുക്കാട് സ ്വദേശിയായ പുളിക്കല്‍ പ്രകാശ് ബാബു. സതേണ്‍ റയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ ലോക്കോ പൈലറ്റായ പ്രകാശ് ബാബു വീട ്ടുപറമ്പിലെ രണ്ടു പ്ലാവുകളില്‍നിന്ന് സുഹൃത്തി​​െൻറ സഹായത്തോടെ പറിച്ചെടുത്ത ചക്കകള്‍ വീടിന്​ മുന്നില്‍ കൂട്ടിയിട്ടു.

ആവശ്യക്കാര്‍ക്ക് അനുവാദം ചോദിക്കാതെ ചക്ക കൊണ്ടുപോകാമെന്ന ബോര്‍ഡും ഗേറ്റില്‍ സ്ഥാപിച്ചു. ഒരൊറ്റ ദിവസം കൊണ്ട് ചക്ക മുഴുവന്‍ പലരായി കൊണ്ടുപോയി. പലര്‍ക്കും ചക്ക ചോദിക്കാന്‍ നാണക്കേട് തോന്നാമെന്നത് കൊണ്ടാണ് വീടിന് മുമ്പില്‍ ഇത്തരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചതെന്ന് പ്രകാശന്‍ ബാബു പറഞ്ഞു.

ലോക് ഡൗണ്‍ മലയാളിയെ പഴയ ഭക്ഷണ ശീലങ്ങളിലേക്ക് തിരിച്ചുകൊണ്ടുവന്നതോടെ ചക്കക്കും പഴയ ഡിമാൻഡ്​ തിരിച്ചുകിട്ടി. ഈ സമയത്താണ് വീട്ടുമുറ്റത്ത് ചക്ക വിരുന്നൊരുക്കി പ്രകാശന്‍ ബാബു മാതൃകയായത്. കഴിഞ്ഞദിവസങ്ങളിൽ ചക്കയുമായി ബന്ധപ്പെട്ട്​ ഒരുപാട്​ വീഡിയോകളും ട്രോളുകളുമാണ്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്​. കേരളത്തി​​െൻറ ദേശീയ പഴമാണെങ്കിലും പലപ്പോഴും മലയാളികൾ അവഗണിക്കുന്ന ഗതികേടിലായിരുന്നു ചക്ക​. ഈ​ ലോക്​ഡൗണോടു കൂടി ചക്ക വ ീണ്ടും താരമായിരിക്കുകയാണ്​.

Tags:    
News Summary - prakash babu giving free jack fruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.