കളിക്കളത്തിലും കൃഷിയിലും രാഘവന് നൂറുമേനി

വടകര: പഴങ്കാവ് സ്വദേശി രാഘവന്‍ മാണിക്കോത്തിന് വിശ്രമമെന്തെന്ന് അറിയില്ല. കാരണം, അങ്ങനെയൊരു ചിന്തക്ക് ഈ 68ാം വയസ്സിലും സമയം കിട്ടിയിട്ടില്ല. ഈ വിശ്രമരഹിത ജീവിതമാണ് തന്‍െറ നൂറുമേനി വിജയത്തിനുപിന്നിലെന്ന് രാഘവന്‍ പറയുന്നു. കളിയിലും കൃഷിയിലും രാഷ്ട്രീയത്തിലും സന്ധിയില്ലാതെ പൊരുതിയ ജീവിതമാണ് ഇദ്ദേഹത്തിന്‍േറത്്. 1968ല്‍ എ.സി.കെ. നമ്പ്യാര്‍ അഖിലേന്ത്യാ വോളിബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഭാഗമായാണ് കളിക്കളത്തിലത്തെിയത്. പിന്നെ, കളത്തിന്‍െറ അരങ്ങിലും അണിയറയിലും സജീവമായി. 15ാം വയസ്സില്‍ വല്യച്ഛന്‍ മാണിക്കോത്ത് കണാരനൊപ്പം പാടത്തിറങ്ങി. അന്ന്, എട്ടേക്കറിലേറെ നെല്‍കൃഷി ചെയ്തിരുന്നു. പിതാവ് മാണിക്കോത്ത് ചാത്തുവും ഈ മേഖലയില്‍ തുടര്‍ന്നു. കാര്‍ഷിക രംഗത്ത് ചെയ്യാത്ത ജോലികളൊന്നുമില്ല. ഇപ്പോള്‍ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്ത് കരനെല്‍ കൃഷി നടത്തി.

നിറകതിരുകള്‍ക്ക് മുന്നില്‍നിന്ന് ആവേശത്തോടെ വിഷരഹിത ഭക്ഷണത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘ഞങ്ങള്‍ കര്‍ഷക കുടുംബമാണ്. റിട്ടയേഡ് അധ്യാപികയായ ഭാര്യ മേരിക്കുട്ടിയും സഹോദരങ്ങളായ വിജയനും രാജീവനും ഈ രംഗത്ത് സജീവമാണ്. സ്വന്തം ഭൂമിയിലും സുഹൃത്തുക്കളുടെ ഭൂമിയിലുമായാണ് കൃഷി. വിളകളിലെ ഒരു പങ്കാണ് ഭൂവുടമകള്‍ക്ക് നല്‍കുന്നത്. ഏറെ അധ്വാനമുണ്ടെങ്കിലും ഇതൊരു ഹരമാണ്. മണ്ണില്‍ വിളഞ്ഞുനില്‍ക്കുന്ന ഒരോന്നും നല്‍കുന്ന സന്തോഷം വളരെ വലുതാണ്.’ ഇത്തവണത്തെ കാലാവസ്ഥ കരനെല്‍ കൃഷിക്ക് അനുയോജ്യമായിരുന്നു. ആതിര, ഉമ എന്നീ വിത്തുകളാണ് കരനെല്‍ കൃഷിക്കായി ഉപയോഗിച്ചത്. കൃഷി സംബന്ധമായ എല്ലാ ക്ളാസുകളിലുമത്തെി മനസ്സിലാക്കും. ഇവിടെ, ഉപയോഗിക്കുന്നതെല്ലാം ജൈവ കീടനാശിനികളാണ്. തൊട്ടടുത്ത നാളോം വയല്‍ പാടശേഖരമിപ്പോള്‍ അനാഥാവസ്ഥയിലാണ്.

അവിടെ ജലസേചന സൗകര്യം ഒരുക്കിയാല്‍ നന്നായി കൃഷിയിറക്കാം. പലയിടത്തും ഭൂമി തരിശുകിടക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നും. ഒന്നു മനസ്സുവെച്ചാല്‍ വിഷമില്ലാത്ത ആഹാരം കഴിക്കാം. ഒപ്പം നമ്മുടെ പ്രകൃതിതന്നെ ഏറെ മാറും. ഇതിന് വെറും മനസ്സുമാത്രം പോര. വിയര്‍ക്കാന്‍ തയാറാകണം’. എല്ലാദിവസവും പുലരുന്നത് കൃഷിയെക്കുറിച്ചുള്ള ചിന്തകളുമായാണ്. പിന്നെ, പാടത്തും പറമ്പിലുമായി. അപ്പോഴേക്കും വൈകുന്നേരമാവും. പിന്നെ കളിക്കളത്തിലായി.
സംസ്ഥാന വോളിബാള്‍ അസോസിയേഷന്‍ ടെക്നിക്കല്‍ കമ്മിറ്റി അംഗം, ജില്ലാ വോളിബാള്‍ അസോസിയേഷന്‍ ജോ. സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വടകര സെന്‍റ് ആന്‍റണീസ് ഹൈസ്കൂള്‍ കേന്ദ്രീകരിച്ച് വോളിബാള്‍ പരിശീലനം നല്‍കിവരുന്നു. ഇതിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനവുമുണ്ട്. സി.പി.എം പരവന്തല ബ്രാഞ്ച് കമ്മിറ്റി അംഗം, കര്‍ഷസംഘം വടകര ഏരിയാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കരനെല്‍ കൃഷിയുടെ വിളവെടുക്കുന്നതിനൊപ്പം പുഞ്ചകൃഷിയുടെ വിത്തിടാനുമുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ രാഘവേട്ടന്‍െറ കുടുംബം.

Tags:    
News Summary - raghavan farmer,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.