പുൽപള്ളി: വീടിനു മുന്നിൽ സ്ട്രോബറി മതിൽ തീർത്ത് പുൽപള്ളി ചീയമ്പം ചെറുതോട്ടിൽ വർഗീസ്. മുൻ വർഷങ്ങളിൽ പ്ലാസ്റ്റിക് കുപ്പികളിൽ പുതിനയും മല്ലിയിലയും ഇരുമ്പ്നെറ്റിൽ ഒരേ സമയം അഞ്ചും ആറും പച്ചക്കറികളും വിളയിച്ച് ശ്രദ്ധേയനായ കർഷകനാണ് വർഗീസ്.
മണ്ണില്ലാകൃഷിയിലൂടെ നടത്തിയ പരീക്ഷണങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇരുമ്പ്നെറ്റിനുള്ളിലാണ് സ്ട്രോബറി കൃഷി ചെയ്തിരിക്കുന്നത്. വീടിനു മുന്നിലെ വഴിക്കിരുവശവും ഇത്തരത്തിൽ സ്ട്രോബറി നട്ടുപിടിപ്പിച്ചിരിക്കുകയാണ്. ഇരുമ്പ് വലക്കുള്ളിൽ ഷെയ്ഡ് നെറ്റിട്ട് മണ്ണും മണലും ചാണകവും കരിയിലയുമെല്ലാം ഇട്ടിട്ടാണ് ഈ കൃഷി ചെയ്യുന്നത്.
നെറ്റിന് ഏറ്റവും മുകളിൽ നടുന്ന സ്ട്രോബറി വളരുമ്പോൾ അതിൽനിന്ന് വരുന്ന തൈകൾ താഴ്ഭാഗംവരെ ഘട്ടംഘട്ടമായി നട്ട് വിളവെടുക്കാം. കുറഞ്ഞ സ്ഥലത്ത് മികച്ച രീതിയിൽ കൃഷിചെയ്ത് ലാഭമുണ്ടാക്കാൻ ഈ വഴി സാധിക്കുമെന്ന് വർഗീസ് പറയുന്നു. വർഷങ്ങളായി വിവിധ കൃഷിരീതികളിലൂടെ ശ്രദ്ധേയനായ കർഷകനാണ് ഇദ്ദേഹം. പൈപ്പിനുള്ളിൽ ചുവട് കാരറ്റ് കൃഷി ചെയ്യുന്നതായിരുന്നു ഏറ്റവും ഒടുവിലത്തെ പരീക്ഷണം.
ഇത് വിജയിച്ചതോടെ കൃഷിവകുപ്പും മന്ത്രിയുമടക്കമുള്ളവർ വർഗീസിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. കാർഷിക മേഖലയിൽനിന്ന് പല കർഷകരും നഷ്ടക്കണക്കുകൾ പറഞ്ഞ് അകലുമ്പോഴാണ് വേറിട്ട രീതിയിൽ കൃഷി നടത്തി വർഗീസ് ലാഭം കൊയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.