നന്മണ്ട: തിരുമാലക്കണ്ടി പറമ്പിലേക്ക് കടന്നുചെല്ലുന്ന ഏതൊരാളെയും ആദ്യം എതിരേൽക്കുന്നത് ഒൗഷധഗന്ധം കലർന്ന കുളിർതെന്നലായിരിക്കും. ഒൗഷധ സസ്യങ്ങളുടെ ഉറവിടം കെണ്ടത്തി ശേഖരിച്ച് വെച്ചുപിടിപ്പിച്ച് വംശം നിലനിർത്തുന്ന തിരുമാലക്കണ്ടി അബ്ദുറഹ്മാെൻറ (85) വീട്ടുപറമ്പാണത്. ചെറുപ്പത്തിൽ തുടങ്ങിയ ഒൗഷധ സസ്യ പരിപാലനം പ്രായം വകവെക്കാതെ ഇന്നും തുടരുകയാണ്.
ആടലോടകം, കുറുന്തോട്ടി, ചിറ്റമൃത്, ചെറൂള, പാൽക്കായം, നീലക്കൊടുവേലി, വയമ്പ്, കന്നിക്കൂർക്കൽ, മാതളം, മുള്ളൻചക്ക, കടച്ചക്ക, ബ്രഹ്മി ഇവയെല്ലാം പറമ്പിെൻറ പല ഭാഗങ്ങളിലായി കൃഷിചെയ്യുന്നു. ഒൗഷധ ചെടികൾ നനക്കാൻ സംവിധാനവുമുണ്ട്. കാലവർഷം ആരംഭിക്കുന്നതിനു മുേമ്പ ചെടികളുെട പരിചരണം തുടങ്ങും. ഇത്തവണത്തെ വേനൽ കൃഷിയെ വല്ലാതെ ബാധിച്ചുവെന്ന് അബ്ദുറഹ്മാൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.