ആ​സ്​​പ​യ​ർ അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ക്കു​ന്ന മെ​സ്യൂ​ത്​ ഓ​സി​ൽ

ആസ്​പയർ വിസ്​മയിപ്പിച്ചു –ഓസിൽ

ദോ​ഹ: ഖ​ത്ത​റി​ൻെ​റ കാ​യി​ക ന​ഴ്​​സ​റി​യാ​യ ആ​സ്​​പ​യ​ർ അ​ക്കാ​ദ​മി​യി​ൽ വി​ശി​ഷ്​​ടാ​തി​ഥി​യാ​യി മു​ൻ ജ​ർ​മ​ൻ ഫു​ട്​​ബാ​ൾ സൂ​പ്പ​ർ താ​രം മെ​സ്യൂ​ത്​ ഓ​സി​ലെ​ത്തി. 2014 ലോ​ക​ക​പ്പ്​ ചാ​മ്പ്യ​ൻ ടീം ​അം​ഗം കൂ​ടി​യാ​യ ഓ​സി​ൽ നി​ല​വി​ൽ തു​ർ​ക്കി ക്ല​ബ്​ ഫെ​ന​ർ​ബാ​ഷെ​യു​ടെ താ​ര​മാ​ണ്. ആ​സ്​​പ​യ​ർ ചീ​ഫ്​ സ്​​പോ​ർ​ട്​​സ്​ ഓ​ഫി​സ​ർ കൂ​ടി​യാ​യ മു​ൻ ആ​സ്​​ട്രേ​ലി​യ​ൻ ക്യാ​പ്​​റ്റ​ൻ ടിം ​കാ​ഹി​ൽ ഓ​സി​ലി​ന്​ അ​ക്കാ​ദ​മി​യു​ടെ ജ​ഴ്​​സി​ സ​മ്മാ​നി​ച്ചു​കൊ​ണ്ട്​ ജ​ർ​മ​ൻ താ​ര​ത്തെ വ​ര​വേ​റ്റു.

ചെ​റു പ്രാ​യ​ത്തി​ൽ​ത​ന്നെ പ്ര​തി​ഭ​യു​ള്ള താ​ര​ങ്ങ​ളെ ക​ണ്ടെ​ത്താ​നും, അ​വ​രു​ടെ ക​ഴി​വ്​ വി​ക​സി​പ്പി​ക്കാ​നു​മു​ള്ള ആ​സ്​​പ​യ​ർ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​ന​െ​ത്ത ഓ​സി​ൽ അ​ഭി​ന​ന്ദി​ച്ചു. 'ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​മൊ​രു വേ​ദി​യി​ലെ​ത്തു​ന്ന​ത്. ഇ​വി​ടെ ക​ണ്ട കാ​ഴ്​​ച​ക​ളും സൗ​ക​ര്യ​ങ്ങ​ളും എ​ന്നെ വി​സ്​​മ​യി​പ്പി​ച്ചു.

ഒ​രു കാ​യി​ക​താ​രം വ​ള​രാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്​ ഇ​വി​ടെ. ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​വ​ണം. സാ​ധാ​ര​ണ ഒ​രു​താ​ര​ത്തി​നു​പ​രി​​ക്കു​പ​റ്റി​യാ​ൽ സ്​​പെ​ഷ​ലൈ​സ്​​ഡ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കു​ക​യാ​ണ്​ ക്ല​ബു​ക​ളു​ടെ പ​തി​വ്. കാ​ൽ​മു​ട്ടി​ലെ പ​രി​ക്കാ​ണെ​ങ്കി​ൽ അ​ത്ത​ര​മൊ​രു ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കും. മ​നോ​അ​സ്വാ​സ്ഥ്യ​ങ്ങ​ളാ​ണെ​ങ്കി​ൽ മാ​ന​സി​ക​ാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ​തേ​ടും. എ​ന്നാ​ൽ, ആ​സ്​​പ​യ​റി​ൽ എ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഒ​രു​ക്കു​ന്നു.

തീ​ർ​ച്ച​യാ​യും ലോ​ക​ത്ത്​ ഞാ​ൻ ക​ണ്ട​തി​ൽ ഏ​റ്റ​വും മി​ക​ച്ച സം​വി​ധാ​ന​മാ​ണ്​ ഇ​വി​ടെ' -ആ​സ്​​പ​യ​റി​ലെ കാ​ഴ്​​ച​ക​ളെ കു​റി​ച്ച്​ ഓ​സി​ലി​ൻെ​റ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ​യാ​യി​രു​ന്നു. 2022 ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നു​ള്ള ഖ​ത്ത​റി​ൻെ​റ ഒ​രു​ക്ക​ത്തേ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ടിം ​കാ​ഹി​ലി​നു പു​റ​മെ, ആ​സ്​​പ​യ​ർ ലോ​ജി​സ്​​റ്റി​ക്​​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല നാ​സ​ൽ അ​ൽ ​ന​ഈ​മി, സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​​ സ്​​ട്രാ​റ്റ​ജി ഡ​യ​റ​ക്​​ട​ർ മാ​ർ​ക​സ്​ ഇ​ഗ​ർ എ​ന്നി​വ​ർ ഓ​സി​ലി​നെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Aspire amazed - Ozil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.