1885 ജൂലൈ 19: പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ബാബരി മസ്ജിദിന് മുന്നിൽ കെട്ടിയുയർത്തിയ 'രാം ഛബൂത്ര'യുടെ ഉടമാവകാശം ആവശ്യപ്പെട്ട് സന്ന്യാസി രഘുബർ ദാസ് ഫൈസാബാദ് കോടതിയിൽ.
1949 ഡിസംബർ 22: ബാബരി മസ്ജിദിൽ ഒരുസംഘം ഹിന്ദുക്കൾ രാമവിഗ്രഹം പ്രതിഷ്ഠിക്കുന്നു. ഇതിനെതിരായ കേസ് കോടതിയിൽ. ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും പ്രവേശനം വിലക്കി കോടതി വിധി.
1950 ജനുവരി 16: ഭൂമിയുടെ ഉടമസ്ഥാവകാശ കേസ് കോടതിയിൽ. പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാൽസിംഗ് വിശാരദ് എന്നയാളാണ് കോടതിയെ സമീപിച്ചത്.
1950 ഡിസംബർ: പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമജന്മഭൂമി ന്യാസ് അധ്യക്ഷൻ കോടതിയിൽ. ഈ രണ്ടു ഹരജികളും ഫൈസാബാദ് സിവിൽകോടതി ഒന്നായി പരിഗണിക്കാൻ നിശ്ചയിക്കുന്നു.
1959 ഡിസംബർ: എതിർപക്ഷത്തിെൻറ പക്കൽനിന്ന് ക്ഷേത്രം വിട്ടുകിട്ടാൻ നിർമോഹി അഖാര േകാടതിയിൽ.
1961 ഡിസംബർ: വിഗ്രഹം മാറ്റി പള്ളിയുടെ അവകാശം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സുന്നി വഖഫ് ബോർഡ് കോടതിയിൽ.
1964 ഏപ്രിൽ: ഉടമസ്ഥാവകാശം സംബന്ധിച്ച നാലു കേസുകളും ഒന്നിച്ച് പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
1984: ആരാധനക്ക് തുറന്നു കിട്ടണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് പ്രക്ഷോഭം ആരംഭിക്കുന്നു. രാമക്ഷേത്രം പൊളിച്ച് മുഗൾ ചക്രവർത്തി ബാബറാണ് മസ്ജിദ് നിർമിച്ചതെന്ന് വി.എച്ച്്.പി.
1986 ഫെബ്രുവരി 1: ഹിന്ദുക്കൾക്ക് ആരാധന നടത്താമെന്ന് ഫൈസാബാദ് സെഷൻസ് കോടതി വിധി. പൂട്ടിയ പള്ളിയുടെ താഴ് തുറക്കുന്നു.
1986 ഫെബ്രുവരി 3: ഫൈസാബാദ് കോടതി വിധിക്കെതിരെ അലഹബാദ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
1989 നവംമ്പർ 9: പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി തർക്ക സ്ഥലത്ത്'ശിലാന്യാസ'ത്തിന് അനുമതി നൽകുന്നു.
1990 സെപ്തംബർ 25: ബി.ജെ.പി പ്രസിഡൻറായിരുന്ന എൽ.കെ അദ്വാനി ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് രഥയാത്ര തുടങ്ങി.
1990ഒക്ടോബർ 23: ബിഹാറിലെ സമസ്തിപ്പൂരിൽ അദ്വാനിയെ ലാലുപ്രസാദ് സർക്കാർ അറസ്റ്റു ചെയ്തു രഥയാത്ര തടഞ്ഞു. അതോടെ കേന്ദ്രത്തിൽ വി.പി സിംഗ് സർക്കാറിനുള്ള പിന്തുണ ബി.ജെ.പി പിൻവലിച്ചു. സർക്കാർ വീണു.
1990 ഒക്ടോബർ 30: വിശ്വഹിന്ദു പരിഷത്ത്് പ്രവർത്തകർ സുരക്ഷാ വലയം ഭേദിച്ച് ബാബരി മസ്ജിദിെൻറ താഴികക്കുടങ്ങൾക്ക് മുകളിൽ കൊടികെട്ടി.
1991 ജൂലൈ 11: 1947 ആഗസ്റ്റ് 15നുള്ള നിലയിൽ എല്ലാ ആരാധനാലയങ്ങളും നിലനിർത്തുന്ന പ്ലേസ്സ് ഓഫ് വർഷിപ് ആക്ട് നിലവിൽ വന്നു. പ്രശ്നം കോടതിയിലായതുകൊണ്ട് ബാബരി മസ്ജിദിനെ ഒഴിവാക്കി.
1992 ഡിസംബർ 6: ബി.ജെ.പിയുടെ രാജ്യവ്യാപക കർസേവാ പരിപാടിക്കൊടുവിൽ പതിനായിരക്കണക്കായ കർസേവകർ അയോധ്യയിൽ ഒത്തുകൂടി ബാബരി മസ്ജിദ് തകർത്തു; താൽക്കാലിക ക്ഷേത്രംസ്ഥാപിച്ചു.യു.പിയിലെ കല്യാൺ സിങ് സർക്കാറിനെ പിരിച്ചുവിട്ടു.രാജ്യവ്യാപക കലാപം. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. കേന്ദ്രസർക്കാർ വിവാദ ഭൂമിയുടെ നിയന്ത്രണം ഏറ്റെടുത്തു.
1992 ഡിസമ്പർ 16: ബാബരി മസ്ജിദിെൻറ തകർച്ചയിലേക്കു നയിച്ച കാരണങ്ങൾ കണ്ടെത്താൻ കേന്ദ്രം എം.എസ്. ലിബർഹാനെ കമീഷനായി നിയമിച്ചു.
2003 മാർച്ച് 12: ക്ഷേത്രം നിലിനിന്ന സ്ഥലത്താണോ പള്ളി പണിതതെന്ന് കണ്ടെത്താൻ അലഹബാദ് ഹൈകോടതി നിർേദശ പ്രകരം ആർക്കിയോളജിക്കൽ സർവേ വകുപ്പ് മണ്ണുമാന്തി പരിശോധന നടത്തുന്നു.
2009 ജൂൺ 30: പതിനേഴ് വർഷങ്ങൾക്ക് ശേഷം ലിബർഹാൻ കമീഷൻ പ്രധാനമന്ത്രി മൻമോഹൻസിംങിന് റിപ്പോർട്ട് സമർപ്പിച്ചു.
2010സെപ്തംബർ 30:ബാബരി മസ്ജിദ് നിർമിച്ചത് രാമക്ഷേത്രം തകർത്തായതിനാൽ പള്ളിയുടെ ഭൂമി ഹിന്ദുക്കൾക്ക് ആരാധനക്ക് വിട്ടുകൊടുക്കണമെന്നും തർക്ക ഭൂമി മൂന്ന് വിഭാഗങ്ങൾക്കും തുല്യമായി വീതിക്കണമെന്നും അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് വിധിച്ചു. ഇസ്ലാമിക തത്വങ്ങൾക്ക് എതിരായി നിർമിച്ചതിനാൽ തകർക്കപ്പെട്ട ബാബരി മസ്ജിദിനെ പള്ളിയായി പരിഗണിക്കാനാവില്ലെന്നും ചരിത്ര പ്രധാന വിധിയിൽ കോടതി.
2011 മെയ് 09 : ബാബരി മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി പങ്കിട്ട അലഹബാദ് ഹൈകോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തു.
2017 ഏപ്രിൽ 19 : ബാബരി മസ്ജിദ് തകർത്ത കേസിൽ എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി എന്നിവരടക്കം മുതിർന്ന ബി.ജെ.പി നേതാക്കൾക്കെതിരായ ക്രിമിനൽ ഗൂഢാലോചന കുറ്റം സുപ്രീംകോടതി പുന:സ്ഥാപിച്ചു.
2017 ആഗസ്റ്റ് 08 :ബാബരി മസ്ജിദ് സ്ഥിതിചെയ്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാമെന്നും കർസേവകർ പൊളിച്ച പള്ളി മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാൻ തങ്ങൾ ഒരുക്കമാണെന്നും ഉത്തർപ്രദേശിലെ ശിയാ വഖഫ് ബോര്ഡ് സുപ്രീംകോടതിയെ അറിയിച്ചു.
2017 സെപ്തംബർ 11: അയോധ്യയിലെ തർക്കത്തിലുള്ള ബാബരി മസ്ജിദ്- രാമജന്മഭൂമിയുടെ സംരക്ഷണവും പരിപാലനവും നിരീക്ഷിക്കാൻ രണ്ട് അഡീഷനൽ ജില്ല ജഡ്ജിമാരെയോ സ്പെഷൽ ജഡ്ജിമാരെയോ 10 ദിവസത്തിനകം നാമനിർദേശം ചെയ്യാൻ സുപ്രീംകോടതി അലഹബാദ് ഹൈകോടതിക്ക് നിർദേശം നൽകി.
2017 ഡിസംമ്പർ 02 : ബാബരി മസ്ജിദ് തകർത്ത കേസിൽ വിധി പറയാതെ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച അപ്പീലിന്മേൽ സുപ്രീംകോടതി വാദം കേൾക്കരുതെന്ന് റിട്ട. ജസ്റ്റിസ് മൻമോഹൻ സിങ് ലിബർഹാൻ.
2018ഫെബ്രുവരി 8: സുപ്രീംകോടതി മുമ്പാകെയുള്ള ബാബരികേസ് ഭൂമി തർക്കമെന്ന നിലയിലാണ് പരിഗണിക്കുകയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര.
2018 ഫെബ്രുവരി 20 ബാബരി മസ്ജിദ് പ്രശ്നത്തിൽ കോടതിക്ക് പുറത്തുള്ള ഒരു ഒത്തുതീർപ്പിനും സന്നദ്ധമല്ലെന്ന് വ്യക്തമാക്കി കേസിലെ മൂന്ന് മുസ്ലിം ഹരജിക്കാർ.
2018 ഒക്ടോബർ 27 : അയോധ്യയിലെ ബാബരി ഭൂമി കേസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി തെൻറ അധ്യക്ഷതയിലുള്ള പുതിയ ബെഞ്ചിലേക്കു മാറ്റി. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം ഇതുവരെ ബാബരി ഭൂമി കേസ് കേട്ടിരുന്ന ജസ്റ്റിസുമാരായ അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവരെ മാറ്റി പകരം ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരെ പുതിയ ബെഞ്ചിലേക്ക് കൊണ്ടുവന്നു.
2018 ഒക്ടോബർ30 : ''ഇസ്ലാമിൽ ആരാധനക്ക് പള്ളി അവിഭാജ്യ ഘടകമല്ല'' എന്ന 1994ലെ വിവാദ സുപ്രീംകോടതി വിധി പുനഃപരിേശാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
2019 ജൂലൈ 19: എൽ.കെ. അദ്വാനി അടക്കമുള്ള മുതിർന്ന ബി.ജെ.പി നേതാക്കൾ പ്രതികളായ, ബാബരി മസ്ജിദ് തകർത്ത കേസിൽ ഒമ്പത് മാസത്തിനകം വിധി പറയാൻ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിനായി സെപ്റ്റംബർ 30ന് വിരമിക്കാനിരുന്ന വിചാരണ കോടതി ജഡ്ജിയുടെ കാലാവധി ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ അധ്യക്ഷനായ ബെഞ്ച് നീട്ടി.
2019 സെപ്തംബർ 21: ബാബരി മസ്ജിദ് തകർത്ത കേസിൽ മുൻ യു.പി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ കല്യാൺ സിങ്ങിന് സി.ബി.ഐ പ്രത്യേക കോടതി സമൻസ്.
2019 നവംബര്‍ 09: 400 വർഷത്തിലേറെ മുസ്ലിംകൾ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദിെൻറ 2.77 ഏക്കർ ഭൂമി രാമജന്മഭൂമിയാണെന്നും അതിനാൽ രാമേക്ഷത്രനിർമാണ
ത്തിന് കൈമാറണമെന്നും, ഭൂമി വിട്ടുനൽകുന്നതിനൊപ്പം സുന്നി വഖഫ് ബോർഡിന് പള്ളി പണിയാന്‍ അഞ്ച്ഏക്കര്‍ കൈമാറണമെന്നും സുപ്രീംകോടതിയുടെ ചരിത്രവിധി.
2020 ജനുവരി 6 : ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് കേന്ദ്രസർക്കാർ 15 അംഗ "ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ്' രൂപവത്കരിച്ചു.
2020 ജൂലായ് 29 : ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സി.ബി.ഐ കോടതിയിൽ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായി.
2020 ആഗസ്റ്റ് 5 : രാമക്ഷേത്രത്തിന് അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലയിട്ടു.
2020 സെപ്റ്റംബർ 30 : ബാബരി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളെയും പ്രത്യേക കോടതി വെറുതെ വിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.