കൊൽക്കത്തയിലെ മെഡിക്കൽ പി.ജി വിദ്യാർഥിയുടെ കൊലപാതകം: കേരളത്തിൽ തിങ്കളാഴ്ച പ്രതിഷേധം

തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി.കർ മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിനിയുടെ ദാരുണ കൊലപാതകം കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലും മെഡിക്കൽ അധ്യാപകർ, പി.ജി ഡോക്ടർമാർ , ഹൌസ് സർജൻസ്, മെഡിക്കൽ വിദ്യാർഥികൾ എന്നിവർ ചേർന്ന് തിങ്കളാഴ്ച പ്രതിഷേധം നടത്തും. രാവിലെ 10.30 നാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ ശക്തമായി അപലപിച്ചു. രാത്രി ഡ്യൂട്ടിയും അത്യാഹിത വിഭാഗം ഡ്യൂട്ടിയും ജോലിയുടെ ഭാഗമായ വനിതാ ഡോക്ടർമാരുടെ സുരക്ഷിതത്വം എന്നും ആശങ്ക ഉളവാക്കുന്നതാണ്. ഭയരഹിതമായി ജോലി നിർവഹിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കേണ്ടത് അതാത് സർക്കാരുകളുടെ ഉത്തരവാദിത്തം ആണ്.

വീഴ്ചകൾ ഉണ്ടാകാതെ നോക്കേണ്ടതിൽ അലംഭാവം ഉണ്ടാകുന്നത് മാത്രമല്ല, യഥാർഥ കുറ്റവാളികളെ എത്രയും വേഗം കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തുന്നതിലും പരാജയപ്പെടുന്ന അവസ്ഥയാണ് കാണപ്പെടുന്നത്. ഈ സംഭവത്തിൽ യഥാർഥ കുറ്റവാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും, ജോലിസ്ഥലത്തു സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ സ്വീകരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ടു ദേശവ്യാപകമായി ഡോക്ടർമാരുടെ സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിൽ കെ.ജി.എം.സി.ടി.എയും പങ്ക് ചേരും.

തുടർ പ്രക്ഷോഭ പരിപാടികൾ ആവശ്യമായി വരികയാണെങ്കിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിലും അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം. ടി, ജനറല്‍ സെക്രട്ടറി ഡോ. ഗോപകുമാർ. ടി എന്നിവർ അറിയിച്ചു. 

Tags:    
News Summary - Killing of a medical PG student in Kolkata: On Monday there was a protest in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.