തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നെന്നും ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ വർധിച്ച കടമെടുപ്പിനെയാണ് സംസ്ഥാനം ആശ്രയിക്കുന്നതെന്നും ബജറ്റ് രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം ലക്ഷ്യമിട്ട വരുമാനം ലഭിച്ചില്ലെങ്കിലും ഇക്കൊല്ലം 37000 കോടിയാണ് അധികം പ്രതീക്ഷിക്കുന്നത്. അതിനനുസരിച്ച് 40000 കോടി ചെലവും കൂടും. ഇക്കൊല്ലം 30697.61 കോടി രൂപ കടമെടുത്താലേ പിടിച്ചുനിൽക്കാനാകൂവെന്ന് പുതുക്കിയ ബജറ്റ് കണക്കുകളും മധ്യകാല സാമ്പത്തിക നയരേഖയും വ്യക്തമാക്കുന്നു.
സംസ്ഥാന നികുതി വരുമാനത്തിൽ 26,000 കോടിയുടെ വർധനയാണ് ഇക്കൊല്ലം പ്രതീക്ഷിക്കുന്നത്. സ്റ്റാമ്പ് രജിസ്ട്രേഷൻ 1100 കോടി, പ്രോപ്പർട്ടി-കാർഷിക നികുതികൾ 100 കോടി, എക്സൈസ് 500 കോടി, സെയിൽടാക്സ്-വാറ്റ് 500 േകാടി, വാഹനനികുതി 800 കോടി എന്നിങ്ങനെയാണ് അധികം പ്രതീക്ഷിക്കുന്ന വരുമാനം. ലോട്ടറിയടക്കം നികുതിയേതര വരുമാനത്തിൽ 5000 കോടി വർധന പ്രതീക്ഷിക്കുന്നു.
കേന്ദ്ര വിഹിതത്തിലും വർധന പ്രതീക്ഷിക്കുന്നു. ആരോഗ്യമേഖലയുടെ വിഹിതം 10116.94 കോടി രൂപയായി ഇക്കുറി ഉയർത്തും. തൊഴിൽ, ക്ഷേമം, സാമൂഹികനീതി, വിദ്യാഭ്യാസം, കായികം അടക്കമുള്ള മേഖലയിലും കൂടുതൽ വിഹിതം മാറ്റിെവച്ചിട്ടുണ്ട്.
ശമ്പളച്ചെലവ് കഴിഞ്ഞ വർഷത്തെ 28,026.05 കോടിയിൽനിന്ന് 39,731.46 കോടിയായി ഉയരും. പെൻഷൻ 19,412.45 കോടിയിൽനിന്ന് 23,105.98 കോടിയാകും. പലിശ ബാധ്യത 20286.27 കോടിയിൽനിന്ന് 21940.20 കോടിയിലെത്തും. വൻ കുതിപ്പാണ് ഇതിൽ വരുന്നത്. പൊതുകടം കഴിഞ്ഞവർഷം 296817.68 കോടിയിൽനിന്ന് 327654.70 കോടിയായി ഉയരും.
കമ്മികൾ കുറച്ചുകൊണ്ടുവരാനാകുമെന്നാണ് കണക്കുകൂട്ടൽ. വരുമാനം വർധിപ്പിച്ചും ചെലവ് കുറച്ചും ഇത് നേരിടാമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യൂ കമ്മി 23-24 ൽ 15072.16 കോടിയായും ധനകമ്മി 32771.37 കോടിയായും കുറയുമെന്നാണ് പ്രതീക്ഷ.
കോവിഡ് സംസ്ഥാനത്തിെൻറ സമ്പദ്രംഗെത്ത കടുത്ത പ്രതിസന്ധിയിലാക്കിയെന്ന് നയരേഖ വ്യക്തമാക്കുന്നു. 20-21ൽ 256041 കോടി രൂപയോളം ജി.എസ്.ഡി.പിയിൽ നഷ്ടംവന്നു.
ലോക്ഡൗൺ സമ്പദ്രംഗത്ത് കനത്ത ആഘാതമുണ്ടാക്കി. നിയന്ത്രണങ്ങൾ നീക്കിയതോടെ സമ്പദ്രംഗം ഉണർന്നുതുടങ്ങിയതോടെയാണ് രണ്ടാംതരംഗം വന്നത്. സേവനമേഖലയെ അധികമായി ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥയുടെ അതിജീവനവേഗം ഇത് കുറച്ചു. വരുമാനത്തിൽ 2.83 ശതമാനം നെഗറ്റിവ് വളർച്ചയാണ്. സംസ്ഥാന വരുമാനത്തിൽ 22148 കോടിയും നികുതിയേതര വരുമാനത്തിൽ 5466 കോടിയും കേന്ദ്രവിഹിതത്തിൽ 11091 കോടിയും കുറവുവന്നു.
നികുതി പിരിവിൽ കുറവും കോവിഡ് അധികച്ചെലവും ജി.എസ്.ടി നഷ്ടപരിഹാരം വൈകിയതും തിരിച്ചടിയായെന്നും റിപ്പോർട്ടുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.