Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBudgetchevron_rightKerala Budgetchevron_rightKerala Budget 2021chevron_rightകേരളം കടത്തിൽ...

കേരളം കടത്തിൽ മുങ്ങുന്നു; ഇ​ക്കൊ​ല്ലം 30697.61 കോ​ടി രൂ​പ ക​ട​മെ​ടു​ക്കേണ്ടി വരും

text_fields
bookmark_border
Rupees
cancel
camera_alt

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി തു​ട​രു​ന്നെ​ന്നും ചെ​ല​വു​ക​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ൻ വ​ർ​ധി​ച്ച ക​ട​മെ​ടു​പ്പി​നെ​യാ​ണ്​ സം​സ്ഥാ​നം ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും ബ​ജ​റ്റ്​ രേ​ഖ​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ല​ക്ഷ്യ​മി​ട്ട വ​രു​മാ​നം ല​ഭി​ച്ചി​ല്ലെ​ങ്കി​ലും ഇ​ക്കൊ​ല്ലം 37000 കോ​ടി​യാ​ണ്​ അ​ധി​കം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​ന​നു​സ​രി​ച്ച്​ 40000 കോ​ടി ചെ​ല​വും കൂ​ടും. ഇ​ക്കൊ​ല്ലം 30697.61 കോ​ടി രൂ​പ ക​ട​മെ​ടു​ത്താ​ലേ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കൂ​വെ​ന്ന്​ പു​തു​ക്കി​യ ബ​ജ​റ്റ്​ ക​ണ​ക്കു​ക​ളും മ​ധ്യ​കാ​ല സാ​മ്പ​ത്തി​ക ന​യ​രേ​ഖ​യും വ്യ​ക്ത​മാ​ക്കു​ന്നു.

സം​സ്ഥാ​ന നി​കു​തി വ​രു​മാ​ന​ത്തി​ൽ 26,000 കോ​ടി​യു​ടെ വ​ർ​ധ​ന​യാ​ണ്​ ഇ​ക്കൊ​ല്ലം പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സ്​​റ്റാ​മ്പ്​ ര​ജി​സ്​​ട്രേ​ഷ​ൻ 1100 കോ​ടി, പ്രോ​പ്പ​ർ​ട്ടി-​കാ​ർ​ഷി​ക നി​കു​തി​ക​ൾ 100 കോ​ടി, എ​ക്​​സൈ​സ്​ 500 കോ​ടി, സെ​യി​ൽ​ടാ​ക്​​സ്​-​വാ​റ്റ്​ 500 ​േകാ​ടി, വാ​ഹ​ന​നി​കു​തി 800 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ധി​കം പ്ര​തീ​ക്ഷി​ക്കു​ന്ന വ​രു​മാ​നം. ലോ​ട്ട​റി​യ​ട​ക്കം നി​കു​തി​യേ​ത​ര വ​രു​മാ​ന​ത്തി​ൽ 5000 കോ​ടി വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നു.

കേ​ന്ദ്ര വി​ഹി​ത​ത്തി​ലും വ​ർ​ധ​ന പ്ര​തീ​ക്ഷി​ക്കു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ വി​ഹി​തം 10116.94 കോ​ടി രൂ​പ​യാ​യി ഇ​ക്കു​റി ഉ​യ​ർ​ത്തും. തൊ​ഴി​ൽ, ക്ഷേ​മം, സാ​മൂ​ഹി​ക​നീ​തി, വി​ദ്യാ​ഭ്യാ​സം, കാ​യി​കം അ​ട​ക്ക​മു​ള്ള മേ​ഖ​ല​യി​ലും കൂ​ടു​ത​ൽ വി​ഹി​തം മാ​റ്റി​െ​വ​ച്ചി​ട്ടു​ണ്ട്.

ശ​മ്പ​ള​ച്ചെ​ല​വ്​ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 28,026.05 കോ​ടി​യി​ൽ​നി​ന്ന്​ 39,731.46 കോ​ടി​യാ​യി ഉ​യ​രും. പെ​ൻ​ഷ​ൻ 19,412.45 കോ​ടി​യി​ൽ​നി​ന്ന്​ 23,105.98 കോ​ടി​യാ​കും. പ​ലി​ശ ബാ​ധ്യ​ത 20286.27 കോ​ടി​യി​ൽ​നി​ന്ന്​ 21940.20 കോ​ടി​യി​ലെ​ത്തും. വ​ൻ കു​തി​പ്പാ​ണ്​ ഇ​തി​ൽ വ​രു​ന്ന​ത്. പൊ​തു​ക​ടം ക​ഴി​ഞ്ഞ​വ​ർ​ഷം 296817.68 കോ​ടി​യി​ൽ​നി​ന്ന്​ 327654.70 കോ​ടി​യാ​യി ഉ​യ​രും.

ക​മ്മി​ക​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നാ​കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. വ​രു​മാ​നം വ​ർ​ധി​പ്പി​ച്ചും ചെ​ല​വ്​ കു​റ​ച്ചും ഇ​ത്​ നേ​രി​ടാ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റ​വ​ന്യൂ ക​മ്മി 23-24 ൽ 15072.16 ​കോ​ടി​യാ​യും ധ​ന​ക​മ്മി 32771.37 കോ​ടി​യാ​യും കു​റ​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

കോ​വി​ഡ്​ സം​സ്ഥാ​ന​ത്തി​െൻറ സ​മ്പ​ദ്​​​രം​ഗ​െ​ത്ത ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യെ​ന്ന്​ ന​യ​രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. 20-21ൽ 256041 ​കോ​ടി രൂ​പ​യോ​ളം ജി.​എ​സ്.​ഡി.​പി​യി​ൽ ന​ഷ്​​ടം​വ​ന്നു.

ലോ​ക്​​ഡൗ​ൺ സ​മ്പ​ദ്​​രം​ഗ​ത്ത്​ ക​ന​ത്ത ആ​​ഘാ​ത​മു​ണ്ടാ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കി​യ​തോ​ടെ സ​മ്പ​ദ്​​രം​ഗം ഉ​ണ​ർ​ന്നു​തു​ട​ങ്ങി​യ​തോ​ടെ​യാ​ണ്​ ര​ണ്ടാം​ത​രം​ഗം വ​ന്ന​ത്. സേ​വ​ന​മേ​ഖ​ല​യെ അ​ധി​ക​മാ​യി ആ​ശ്ര​യി​ക്കു​ന്ന സ​മ്പ​ദ്​​വ്യ​വ​സ്ഥ​യു​ടെ അ​തി​ജീ​വ​ന​വേ​ഗം ഇ​ത്​ കു​റ​ച്ചു. വ​രു​മാ​ന​ത്തി​ൽ 2.83 ശ​ത​മാ​നം നെ​ഗ​റ്റി​വ്​ വ​ള​ർ​ച്ച​യാ​ണ്. സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ൽ 22148 കോ​ടി​യും നി​കു​തി​യേ​ത​ര വ​രു​മാ​ന​ത്തി​ൽ 5466 കോ​ടി​യും കേ​ന്ദ്ര​വി​ഹി​ത​ത്തി​ൽ 11091 കോ​ടി​യും കു​റ​വു​വ​ന്നു.

നി​കു​തി പി​രി​വി​ൽ കു​റ​വും കോ​വി​ഡ്​ അ​ധി​ക​ച്ചെ​ല​വും ജി.​എ​സ്.​ടി ന​ഷ്​​ട​പ​രി​ഹാ​രം വൈ​കി​യ​തും തി​രി​ച്ച​ടി​യാ​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala Budget 2021
News Summary - kerala Budget 2021: 30697.61 crore will be required for this year
Next Story